India - 2024

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യുജിസി / സിഎസ്ഐആർ നെറ്റ് പരിശീലനം

18-11-2022 - Friday

ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി) വിദ്യാർത്ഥികൾക്ക് സൗജന്യ യുജിസി / സിഎസ്ഐആർ നെറ്റ് (ജനറൽ പേപ്പർ) പരിശീലന ക്ലാസുകൾ ചങ്ങനാശേരി എസ്ബി കോളജിൽ നടത്തും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന. അപേക്ഷ ഫോം കോളജ് വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം : കെ.എസ്.സെബാസ്റ്റ്യൻ, അസി. പ്രഫസർ, കൊമേഴ്സ് വിഭാഗം, എസ്ബി കോളജ്, ചങ്ങനാശേരി. ഈ മാസം 21 വരെ അപേക്ഷകൾ സ്വീകരിക്കും. കോളജിൽ എത്തി നേരിട്ടും അപേക്ഷകൾ നൽകാം. വിശദവിവരങ്ങൾ www.minoritywelfare.kerala.gov.in, www.sbcollege.ac.in mi numinangzagloi ലഭ്യമാണ്.

ഫോൺ: 9895222015.