Life In Christ - 2024

''അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ് താന്‍, എന്റെ വിശ്വാസം അനന്തമാണ്'': തിരിച്ചടിയായ പരിക്കിന് നടുവില്‍ ദൈവവിശ്വാസം വീണ്ടും പ്രഘോഷിച്ച് നെയ്മര്‍

പ്രവാചകശബ്ദം 26-11-2022 - Saturday

ദോഹ: സെര്‍ബിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ് ഫുട്ബോള്‍ ലോകകപ്പില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ദൈവ വിശ്വാസ ബോധ്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പങ്കുവെച്ച ലഘു കുറിപ്പിലാണ് തന്റെ അചഞ്ചലമായ വിശ്വാസം താരം വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. “ശത്രുക്കള്‍ എന്നെ ഇങ്ങനെ തകര്‍ത്തുകളയുന്നതിനാണോ ഇത്രയും കാലം കാത്തിരുന്നത്? ഒരിക്കലുമല്ല! ഞാന്‍ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ്. എന്റെ വിശ്വാസത്തിന് അവസാനമില്ല” എന്നാണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 95 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ആറാമത്തെ ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തറില്‍ എത്തിയിരിക്കുന്ന ബ്രസീലിന് സൂപ്പര്‍ താരം നെയ്‌മറിന്റെ പരിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സെര്‍ബിയന്‍ താരം മിലെന്‍കോവിച്ചിന്റെ ടാക്ലിംഗില്‍ പരിക്കേറ്റിട്ടും അദ്ദേഹം കളി തുടരുകയായിരുന്നു. എന്നാല്‍ വേദന സഹിക്കുവാന്‍ കഴിയാതെ വന്നതോടെയാണ് അദ്ദേഹത്തെ കളി തീരുന്നതിനു മുന്‍പ് പിന്‍വലിച്ചത്. കണങ്കാലില്‍ നീരുവന്ന്‍ വീര്‍ത്തിരിക്കുന്ന നെയ്‌മറിന്റെ ചിത്രവും പുറത്തുവന്നിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനും കാമറൂണിനും എതിരെയുള്ള രണ്ടു മത്സരങ്ങളില്‍ നെയ്‌മറിന് കളിക്കുവാന്‍ കഴിയില്ലെന്നാണ് ടീം ഡോക്ടറായ ഡോ. റോഡ്രിഗോ ലാസ്മര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സെര്‍ബിയയ്ക്കെതിരെ നടന്ന മത്സരത്തിനു മുന്‍പ് നെയ്മര്‍ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തിക്കൊണ്ട് പോസ്റ്റ് പങ്കുവെച്ചതും ശ്രദ്ധ നേടിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »