News

ഫുട്ബോള്‍ ഇതിഹാസം നെയ്മറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

പ്രവാചകശബ്ദം 13-06-2024 - Thursday

സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം നെയ്മര്‍ ജൂനിയറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ: ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നെയ്മർ ജൂനിയറും പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയും തങ്ങളുടെ എട്ട് മാസം പ്രായമുള്ള മകൾ മാവിയുടെ ജ്ഞാനസ്നാനത്തിൻ്റെ ചില ഫോട്ടോകൾ ഇക്കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബ്രസീലിന്റെ തലസ്ഥാനമായ സാവോപോളോയിലെ കോട്ടിയ ഫാത്തിമ ബസിലിക്കയിലാണ് ജ്ഞാനസ്നാന സ്വീകരണം നടന്നത്.

നെയ്മറിൻ്റെ സുഹൃത്തായ ലിയോ വെൻഡിറ്റോയെയും സുഹൃത്ത് ഹന്ന കാർവാലോയെയുമാണ് ജ്ഞാനസ്നാന മാതാപിതാക്കള്‍. ഹന്നയുടെ മകൾ മറീനയ്ക്കും ഇതോടൊപ്പം ജ്ഞാനസ്നാനം നല്‍കിയിരിന്നു. ബ്രൂണയായിരിന്നു മറീനയുടെ ജ്ഞാനസ്നാന മാതാവ്. ഇരു കുഞ്ഞുങ്ങളെയും വെള്ള വസ്ത്രം ധരിപ്പിച്ച് ദേവാലയത്തിലെത്തിക്കുന്നതും ജ്ഞാനസ്നാനം നല്‍കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയതെന്നത് ശ്രദ്ധേയമാണ്.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. എക്സില്‍ (മുന്‍പ് ട്വിറ്റര്‍) 'ബയോ' സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് 'ദൈവത്തിന്റെ മകന്‍' എന്നാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »