Meditation. - July 2024
ക്രിസ്തുവിനോട് 'അതെ' എന്നു പറയുവാന്‍ പരിശീലിക്കുവിന്‍
സ്വന്തം ലേഖകന്‍ 20-07-2024 - Saturday
"ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു" (മത്തായി 19:22)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 20
കര്‍ത്താവിന് സമര്‍പ്പിക്കേണ്ട ജീവിതം ആ യുവാവ് തന്റെ സ്വാര്‍ദ്ധതയിലൂടെ ഇല്ലാതാക്കി. കര്‍ത്താവിന്റെ വാക്കുകള്‍ അവന്‍ അനുസരിച്ചിരിന്നെങ്കില്‍, അവന് ലഭിക്കുമായിരുന്ന സന്തോഷം എത്രമാത്രം വലുതായേനെ! അവന്‍ ഇഷ്ടപ്പെട്ടത്, ''അവന്റെ വസ്തുവകകളാണ്''. അതായത്, അവന്റെ സ്വസ്ഥത, വീട്, പദ്ധതികള്‍. ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പിനെ അവന്‍ നേരിടേണ്ടിവന്നപ്പോള്‍, അവന്‍ തെരഞ്ഞെടുത്തത് തെറ്റിന്റെ പാതയായിരിന്നു; സുവിശേഷത്തില്‍ പറയുന്നത് പോലെ, അവന്‍ സങ്കടത്തോടെ അവന്റെ വഴിക്ക് പോയി.
സ്വാര്‍ത്ഥത തെരഞ്ഞെടുത്ത അവന്‍ സങ്കടം കണ്ടെത്തി. ക്രിസ്തുവിനെ പിന്‍തുടരുന്ന നമ്മള്‍, ഈ ധനികനായ യുവാവിന് സമാനാകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നൈമിഷിക സുഖഭോഗങ്ങള്‍ക്കും ഭൗതികതയ്ക്കും പുറകെ നാം പോകാറുണ്ടോ? അപരന്റെ വേദനയിലും ദുഃഖങ്ങളിലും നാം പങ്ക് പറ്റാറുണ്ടോ? അഹംഭാവം എന്ന തിന്മ വെടിഞ്ഞു ക്രിസ്തുവിന്റെ മാതൃകയെ ജീവിതത്തിലേക്ക് സ്വീകരിക്കുക. മറ്റുള്ളവര്‍ക്ക് അവന്റെ സ്നേഹം പകര്‍ന്ന് നല്കുക. എന്നെ കേള്‍ക്കുന്ന യുവജനങ്ങളെ, നിത്യ ജീവന്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്നറിയാനാഗ്രഹിക്കുന്ന യുവജനങ്ങളേ, എപ്പോഴും 'അതെ' എന്ന് ദൈവത്തോട് പറയുക; അവന്‍ നിങ്ങളെ അവന്റെ സന്തോഷം കൊണ്ട് നിറയ്ക്കും.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ 18.5.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.