News - 2025
മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് ക്രിസ്തീയ ഐക്യം അനിവാര്യം: ഇറാഖി പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് സാകോ
പ്രവാചകശബ്ദം 14-01-2023 - Saturday
ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായിട്ടുള്ളത് വിവിധ സഭകള്‍ തമ്മിലുള്ള ഐക്യമാണെന്ന് ഇറാഖി കല്‍ദായ കത്തോലിക്ക സഭ തലവനും, ബാഗ്ദാദ് പാത്രിയാര്‍ക്കീസുമായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. “പൗരസ്ത്യ സഭകളുടെ ശ്വസനത്തിന് ശുദ്ധവായു ആവശ്യമാണ്” എന്ന ശീര്‍ഷകത്തോട് കൂടി, ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ സാകോ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞത്. ക്രൈസ്തവ സഭകള്‍ മേഖലയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഭാവിതലമുറകള്‍ വിശ്വാസമില്ലാത്തവരാകുമെന്ന മുന്നറിയിപ്പും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ നല്‍കുന്നുണ്ട്.
കാലഹരണപ്പെട്ട ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന നിരവധി വൈദികരെ താന്‍ കണ്ടിട്ടുണ്ടെന്നും, അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും, പല സഭാ പ്രഖ്യാപനങ്ങളും സ്വീകര്‍ത്താക്കളുടെ വികാരങ്ങളെ സ്പര്‍ശിക്കുകയോ, അവരുടെ പ്രതീക്ഷയേ വളര്‍ത്തുകയോ, അവരെ ആശ്വസിപ്പിക്കുകയോ, അവര്‍ക്ക് നവോന്‍മേഷം പകരുകയോ ചെയ്യുന്നില്ലെന്നും കര്‍ദ്ദിനാള്‍ സാകോ പറഞ്ഞതായി ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ അടിയന്തര സഭൈക്യ നടപടികള്‍ ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, നമ്മുടെ ശക്തി നമ്മുടെ സൗഹാര്‍ദ്ദപരമായ ഐക്യത്തിലാണെന്നും, അത് നമ്മുടെ നിലനില്‍പ്പിനും, നമ്മുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുവാനും അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ക്രമാതീതമായി കുറഞ്ഞുവരുന്ന ഇറാഖി ക്രിസ്ത്യന്‍ ജനസംഖ്യയിലെ 80 ശതമാനത്തോളം വരുന്ന കല്‍ദായ സഭാവിഭാഗത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ സാകോ, ഇറാഖി ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തി കൂടിയാണ്. ഒരു ക്രൈസ്തവ വിശ്വാസിയെ രണ്ടാംതരം പൗരനായിട്ടാണ് ഇറാഖില്‍ കണ്ടുവരുന്നതെന്നു അദ്ദേഹം കഴിഞ്ഞ ഡിസംബര്‍ 30-ന് ഇറാഖി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശവും മൂലം രാജ്യത്തെ ക്രൈസ്തവര്‍ കൂട്ടപലായനം ചെയ്തിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേ അടക്കമുള്ള മേഖലയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും മേഖലയില്‍ ക്രൈസ്തവര്‍ കുറവാണ്.
Tag: Middle East Christians need unity, Cardinal Louis Raphaël Sako , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക