India - 2024

ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ മനുഷ്യന്‍: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

29-01-2023 - Sunday

മാവേലിക്കര: പതിതർക്കും ആലംബഹീനർക്കും ദൈവത്തിന്റെ കരുണ ലഭ്യമാക്കാൻ ജീവിതം മാറ്റിവച്ച ഇടയശ്രേഷ്ഠനാണ് മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസെന്ന് മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മൊത്രാഭിഷേക രജതജൂബിലി ആഘോഷവും നാമഹേതുക തിരുനാൾ ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ, എം.എസ്. അരുൺകുമാർ എംഎൽഎ, ബഥനി സന്യാസിനീ സമൂഹം അധ്യക്ഷ മദർ ഡോ. ആർദ്ര എസ്ഐസി, അഡ്വ. ജോൺസൺ ഏബ്രഹാം, സജി പായിക്കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു. രജത ജൂബിലി ഭവനനിർമാണ പദ്ധതി, ചികിത്സാസഹായം, അന്നദാനപദ്ധതി, വിവാഹ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം മാർ ക്ലീമിസ് ബാവ നിർവഹിച്ചു.

ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, ബിഷപ്പ് യൂഹാനോൻ മാർ തിയോഡോസിയൂസ്, ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ്പ് തോമസ് മാർ യൗസേബിയോസ്, ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർ പോസ്, ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് റവ. സാബു കോശി മലയിൽ, ബിഷപ്പ് ഏബ്രഹാം മാർ എപ്പിഫാനിയോസ്, ബിഷപ്പ് തോമസ് മാർ തിമോത്തിയോസ്, മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, പി.ജെ. കുര്യൻ, എം. മുരളി, ഡോ. മത്തായി കടവിൽ ഒഐസി, ഡോ. മാത്യു ജേക്കബ് തിരുവാലിൽ, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി സി.ടി. വർഗീസ്, മജീഷ്യൻ സമാജ്, സ്വാതന്ത്ര്യസമര സേനാനി ഗംഗാധ ര പണിക്കർ, മദർ ലിഡിയ ഡി എം, മദർ സാന്ദ്ര എസ്ഐസി, മദർ അഞ്ജലി, മദർ കാ രുണ്യ, മദർ അനില ക്രസ്റ്റി ദർ തമിം, മദർ ക്രിസ്റ്റി അരയ്ക്കാത്തോട്ടം, മദർ അന്നമ്മ, ബ്രദർ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.


Related Articles »