India - 2024
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ അവാര്‍ഡ് മാത്യു എം. കുര്യാക്കോസിന്
പ്രവാചകശബ്ദം 15-02-2023 - Wednesday
പാലാ: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ 2022-23 അധ്യയന വർഷത്തെ മികച്ച ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡിന് മാത്യു എം. കുര്യാക്കോസ് അർഹനായി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എട്ടു വർഷമായി സേവനം ചെയ്യുന്ന മാത്യു എം. കുര്യാക്കോസ് പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്, പാലാ സോൺ ജീസസ് യൂത്ത് ഫാമിലി സ്ട്രീം കോ-ഓർഡിനേറ്റർ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഫാമിലി അപ്പൊസ്തലേറ്റ് റിസോഴ്സ് പേഴ്സ്സൻ എന്നീ നിലകളിലും സേവനം ചെയ്യുന്നു. ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും കൃഷി കാർഷിക പ്രവർത്തനങ്ങൾക്കുമുള്ള അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും കൃഷി കാ ർഷിക പ്രവർത്തനങ്ങൾക്കുമുള്ള അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് 2011ൽ അർഹനായി. കൂടാതെ വനമിത്ര പുരസ്കാരം, സീഡ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചേർപ്പുങ്കൽ ഇടവകാംഗമാണ്. ഭാര്യ: ആഷ്ലി ടെസ്റ്റ് ജോൺ ചേർപ്പുങ്കൽ ഹയർസെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപികയാണ്. മക്കൾ: കൃപ മാത്യു, ഹൃദ്യ മാത്യു, ശ്രേയ മാത്യു, ജോഷ് കെ. മാത്യു, സ്വേറ മാത്യു( എല്ലാവരും വിദ്യാർഥികൾ). 18ന് തിരുവനന്തപുരത്ത് നടക്കുന്ന ടീച്ചേഴ്സ് ഗിൽഡ് സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.