India - 2026
പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന്
പ്രവാചകശബ്ദം 23-01-2026 - Friday
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗത്തിൽ പ്ശീത്ത ബൈബിൾ പഠനത്തിനായി പുതിയ ചെയർ ആരംഭിക്കുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായി ഗവേഷണം നടത്താനുംവേണ്ടി സ്ഥാപിതമായ പഠനകേന്ദ്രമാണിത്.
ഫെബ്രുവരി രണ്ടിനു രാവിലെ പത്തിന് ചെയറിന്റെ ഉദ്ഘാടനം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ചാൻസലറും സിറോമലബാർ സഭാ മേജർ ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ആർച്ച് ബിഷപ് എമെരിറ്റസ് മാർ ജോസഫ്പെരുന്തോട്ടം അമുഖ പ്രഭാഷണം നടത്തും. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു മൂലക്കാട്ട്, ഡോ. സാമുവൽ ഐനിയോസ്, ഗീവർഗീസ് പക്കോമിയോസ്, ഡോ. മല്പാൻ മാത്യു ള്ളാനിക്കൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, റവ. ഡോ. എം.സി. തോമസ്, ഡോ. സിസ്റ്റർ സോഫി റോസ്, ലൂക്ക് തോമസ് മറ്റത്തിപ്പ റമ്പിൽ എന്നിവർ പ്രസംഗിക്കും.
പൊന്തിഫിക്കൽ ഓറിയന്റ ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയറിന്റെ ഡയറക്ടർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് നന്ദിയും പറയും. തിയോളജി ഫാ മിനിക് മുന്യാവുങ്കൽ ചെയർ സ്ഥാപനത്തിന്റെ ഡിക്രി വായിക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















