News - 2024

ദുരിത ബാധിതരെ സഹായിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് ഹംഗറിയുടെ ഉറപ്പ്

പ്രവാചകശബ്ദം 18-02-2023 - Saturday

ബുഡാപെസ്റ്റ്: ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടമായ സിറിയയിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് ഹംഗറിയുടെ ഉറപ്പ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വിനാശകരമായ ഭൂകമ്പത്തിന് ഇരയായ സിറിയയെ സഹായിക്കുവാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനാണ് ആലപ്പോയിലെ വിരമിച്ച സിറിയന്‍ മെല്‍ക്കൈറ്റ് മെത്രാപ്പോലീത്ത ജീന്‍-ക്ലമന്റ് ജീന്‍ബാര്‍ട്ടിന് അയച്ച കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ മെത്രാപ്പോലീത്തയുടെ അരമന തകര്‍ന്നു വീണു, ഗുരുതരമായ പരിക്കേറ്റ ബിഷപ്പ് ജീന്‍ബാര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുവാനിടയായതിനെ തുടര്‍ന്നാണ്‌ ഓര്‍ബന്റെ സഹായ വാഗ്ദാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്സ് ഓഫീസിന്റെ തലവനായ ബെര്‍ട്ടാലാന്‍ ഹാവാസി ഹംഗേറിയന്‍ ന്യൂസ് ഏജന്‍സിയായ ‘എം.ടിഐ’യോട് പറഞ്ഞു.

ദുരന്ത വാര്‍ത്തകള്‍ കേട്ടതില്‍ താന്‍ അത്യധികം ആശങ്കാകുലനാണെന്നും, മെത്രാപ്പോലീത്ത അപകടനില തരണം ചെയ്തു എന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ഓര്‍ബന്‍ പറഞ്ഞു. കഷ്ടതകള്‍ക്കിടയില്‍ സിറിയന്‍ ജനതക്കൊപ്പം ഹംഗറി ഉണ്ടാകുമെന്നും ഓര്‍ബന്‍ ഉറപ്പ് നല്‍കി. ദുരന്തത്തെ അതിജീവിക്കുവാനും സാധാരണ ജീവിതം ആരംഭിക്കുവാനും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കുറിച്ച ഓര്‍ബന്‍ ഭൂകമ്പത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയും ഭവനങ്ങള്‍ നഷ്ടപ്പെട്ടവരെയും ബഹുമാനത്തോടെ ഓര്‍ക്കുന്നുവെന്നും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടും പീഡനമേല്‍ക്കുന്നവരെ സഹായിക്കുവാന്‍ പ്രത്യേക ഭരണകാര്യാലയത്തിനു വരെ രൂപം നല്‍കിയ രാജ്യം കൂടിയാണ് ഹംഗറി. അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രൂപീകരിച്ച സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ‘ഹംഗറി ഹെല്‍പ്സ്’ പദ്ധതി വഴി ഹംഗറി സര്‍ക്കാര്‍ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ക്രൈസ്തവരെ പ്രത്യേകം സഹായിച്ചു വരുന്നുണ്ട്. പ്രാദേശിക ദേവാലയങ്ങളുടെ സഹകരണത്തോടെ സഹായങ്ങള്‍ നേരിട്ട് ആവശ്യക്കാരിലെത്തിക്കുന്ന ഈ പദ്ധതി നിരവധി സന്നദ്ധ സംഘടനകള്‍ മാതൃകയാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Tag: Viktor Orbán Assures Syrian Archbishop of Hungary’s Help after Earthquake, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »