India - 2024
ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി
പ്രവാചകശബ്ദം 22-02-2023 - Wednesday
കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ ലേബർ കമ്മീഷൻ സെക്രട്ടറിയായി തൃശൂർ അതിരൂപതാംഗം ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ നിയമിതനായി. അസംഘടിത തൊഴിലാളികളുടെ ദേശീയ സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡ റേഷൻ ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിക്കും. ഡൽഹിയിലെ സിബിസിഐ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഞ്ച് ദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും റിജിയൺ തലത്തിലുള്ള തൊഴിലാളി പ്രസ്ഥാന ങ്ങളുടെയും ദേശീയ ഫെഡറേഷനാണ് വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ.