Meditation. - July 2024
ഭൂമിയിലേയും നിത്യതയിലേയും മനുഷ്യന്റെ പരമമായ നിയോഗം
സ്വന്തം ലേഖകന്‍ 27-07-2016 - Wednesday
"സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും" (ഫിലിപ്പി 3:21).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 26
പില്‍ക്കാലത്ത് നമ്മുടെ വിശ്വാസത്തിന്റെ പിതാവായ അബ്രഹാമുമായി ദൈവം ഉടമ്പടിയിലേര്‍പ്പെട്ടു. ഇത് 'പഴയ ഉടമ്പടി'യുടെ തുടക്കമായിരുന്നു. ഇതിനും മുമ്പേ ആദാമുമായി അവിടുന്ന് ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിന്നു. പിതാവായ ദൈവം ഉടമ്പടി ചെയ്യുന്നത് മനുഷ്യനുമായാണ്. മനുഷ്യവംശം പുത്രനായ ദൈവത്തിലൂടെ, അവിടുത്തെ മക്കളായിത്തീരട്ടെ എന്നതിന് വേണ്ടിയാണ് അവിടുന്ന് ഉടമ്പടിയിലേര്‍പ്പെട്ടത്. വംശമോ, ഭാഷയോ ദേശമോ ലിംഗമോ കണക്കാക്കാതെ, ''ദൈവമക്കളാകുവാന്‍ അവിടുന്ന് നമ്മുക്ക് കഴിവു നല്‍കി'' (യോഹ 1:12). പിതാവായ ദൈവം തന്റെ മകനായ ക്രിസ്തുവിന് നല്കിയ അതേ പരിഗണന ഓരോ മനുഷ്യനോടും അവിടുന്ന് കാണിക്കുന്നു. ഭൂമിയിലേയും നിത്യതയിലേയും മനുഷ്യന്റെ പരമമായ നിയോഗം, അവിടുത്തോട് വിധേയപ്പെട്ട് ജീവിക്കുകയെന്നതാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.