Life In Christ

ഗുജറാത്തിലെ വനാന്തരങ്ങളിൽ താപസ ജീവിതം നയിച്ച കത്തോലിക്ക സന്യാസിനി പ്രസന്നാ ദേവി വിടവാങ്ങി

പ്രവാചകശബ്ദം 28-02-2023 - Tuesday

രാജ്കോട്ട്: ഗുജറാത്തിലെ വനാന്തരങ്ങളിൽ താപസ ജീവിതം നയിച്ചിരുന്ന കത്തോലിക്കാ സന്യാസിനി പ്രസന്ന ദേവി വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി എണ്‍പത്തിയെട്ടാമത്തെ വയസ്സിലാണ് അവര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഇന്നലെ ഫെബ്രുവരി 27 ജുനഗദ് എന്ന ഗുജറാത്തി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ആൻസ് ദേവാലയത്തിന്റെ പള്ളിമേടയിലായിരിന്നു അന്ത്യം. ഫെബ്രുവരി മൂന്നാം തീയതി ആരോഗ്യം വഷളായതിനെ തുടർന്ന് രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രസന്നാ ദേവി രണ്ടുദിവസം മുന്‍പാണ് ഡിസ്ചാർജ് ലഭിച്ച് തിരികെ വന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള കർമ്മലീത്ത വൈദികൻ ഫാ. വിനോദ് കാനട്ട് പറഞ്ഞു.

സിംഹങ്ങൾ അടക്കമുള്ള വന്യജീവികൾ വസിക്കുന്ന ഗിർനാർ മലനിരകളിൽ നാല് പതിറ്റാണ്ടാണ് പ്രസന്ന ദേവി താപസ ജീവിതം നയിച്ചത്. സീറോ മലബാർ സഭയിൽ നിന്ന് ഇത് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുക്കുന്നത്. രണ്ട് സന്യാസ സമൂഹങ്ങളുടെ ഭാഗമാകാൻ പ്രസന്ന ദേവി ശ്രമം നടത്തിയിരുന്നെങ്കിലും, തനിക്ക് അത് യോജിക്കില്ലായെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു. 1974ലാണ് ഗിർനാർ മലനിരകളുടെ ഉൾപ്രദേശത്ത് അവർ ജീവിക്കാൻ ആരംഭിക്കുന്നത്. വേഷം കണ്ട് ഒരു ഹിന്ദു സന്യാസിനിയാണ് പ്രസന്നാ ദേവിയെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.

തന്റെ വേഷം ഇങ്ങനെയാണെങ്കിലും, തന്നെ സന്ദർശിക്കാൻ എത്തുന്നവരുടെ അടുത്ത് തന്റെ കത്തോലിക്ക വ്യക്തിത്വവും, യേശുക്രിസ്തുവിന്റെ സ്നേഹവും പകർന്നു നൽകാൻ ശ്രമിക്കാറുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. 2014ൽ ആരോഗ്യനില വഷളായതിനെ തുടർന്ന് രാജ്കോട്ട് ബിഷപ്പ് ജോസ് ചിറ്റൂപറമ്പിലിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പ്രസന്നാ ദേവി ജുനഗദിലേയ്ക്ക് താമസം മാറുന്നത്. നാളെ മാർച്ച് ഒന്നിനു ജുനഗദിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

Tag: :India’s Catholic hermit nun dies, Sister Prasanna Devi , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »