News - 2024
ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സ്മരണാര്‍ത്ഥം നാളെ ഉപവാസത്തിന് ആഹ്വാനം ചെയ്തു മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ
സ്വന്തം ലേഖകന്‍ 28-07-2016 - Thursday
ക്രാക്കോവ്: വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. നാളെയാണ് ഫ്രഞ്ച് ബിഷപ്പുമാരുടെ നേതൃത്വത്തില്‍ വൈദികനു വേണ്ടി പ്രത്യേക ഉപവാസ പ്രാര്‍ത്ഥന നടത്തുന്നത്. ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ ഡുമാസാണ് ഇതു സംബന്ധിച്ച തീരുമാനം ലോകയുവജന ദിന സമ്മേളന സ്ഥലത്ത് അറിയിച്ചത്. ലോകത്തെ എല്ലാ വിശ്വാസികളോടും തങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കാളികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
"ഫ്രാന്‍സില്‍ സംഭവിച്ചതു പോലെയുള്ള ആക്രമണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ക്രൈസ്തവര്‍, വിശ്വാസത്തിന്റെ പേരില്‍ പലസ്ഥലങ്ങളിലും കൊല്ലപ്പെടുന്നു. വിദ്വേഷത്തിന്റെയും പകയുടെയും ആക്രമണങ്ങളാണ് ഇവ. സാഹോദര്യത്തിന്റെ വലിയ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മേ വിളിച്ചിരിക്കുന്നത്. ഒരു വൈദികന്‍ വിശുദ്ധിയുടെ പ്രതീകമാണ്. 50 വര്‍ഷത്തില്‍ അധികമായി വൈദിക ജീവിതം നയിച്ച വ്യക്തിയായിരുന്നു ഫാദര്‍ ജ്വാക്വസ് ഹാമല്‍. അദ്ദേഹത്തിന്റെ കൊലപാതകം ഞങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്". മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ ഡുമാസ് മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷണങ്ങളുടെ നടുവില്‍ ക്രൈസ്തവര്‍ യോജിപ്പ് കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും വെറുപ്പും വിദ്വേഷവുമുള്ള സ്ഥലങ്ങളില്‍ സ്‌നേഹവും അനുരഞ്ജനവും കൊണ്ടുവരുവാന്‍ ക്രൈസ്തവര്‍ക്ക് കഴിയണമെന്നും സ്‌നേഹത്തിന്റെ പാതയില്‍ നിന്നും നാം ഒരിക്കലും വ്യതിചലിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാദര്‍ ജ്വാക്വസ് ഹാമല്‍ സേവനം ചെയ്ത റൊയിനിലെ രൂപതയില്‍ നിന്നും 300-ല്‍ അധികം പേര്‍ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി ക്രാക്കോവില്‍ എത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നും 3000-ല്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈദികന്റെ കൊലപാതകം എല്ലാവരേയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക