Social Media - 2024

നമ്മെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം | തപസ്സു ചിന്തകൾ 21

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചക ശബ്ദം 12-03-2023 - Sunday

"ഈ നോമ്പുകാലത്ത് നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. അതുവഴി നമ്മുടെ പ്രാർത്ഥന ദൈവത്തിൻ്റെ ആർദ്രതയുടെ ജീവിക്കുന്ന സാക്ഷ്യമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ വ്യക്തിക്കും മാറട്ടെ" - ഫ്രാൻസിസ് പാപ്പ.

നോമ്പുകാലം ക്രൈസ്തവർക്കു രൂപീകരണകാലമാണ്. ദൈവാത്മാവാണ് ഈ രൂപീകരണം ഒരു വ്യക്തിയിൽ നടത്തുന്നത്. പരിശുദ്ധാത്മാവില്ലാതെ ക്രൈസ്തവജീവിതത്തില്‍ ചരിക്കുവാനും വളരുവാനും ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമ്മുടെ അനുദിനജീവിതത്തിന് സഹായിയായി, അമൂല്യ ദാനമായി ദൈവം പരിശുദ്ധാന്മാവിനെ നമുക്കു നൽകിയിരിക്കുന്നത്. ജീവിതത്തില്‍ നമ്മളെതന്നെ പരിശുദ്ധാന്മാവിന്റെ ഇടപെടലുകള്‍ക്കായി നാം അനുവദിക്കണം.

നോമ്പിലെ ഈ ഞായറാഴ്ചയിൽ പരിശുദ്ധ കന്യകാ മറിയം ഫാ. സ്റ്റെഫാനോഗോബി വഴി പഠിപ്പിച്ച പരിശുദ്ധാത്മാഭിഷേകത്തിനായുള്ള പ്രാർത്ഥന നമുക്കും ഉരുവിടാം: "പരിശുദ്ധാത്മാവേ, എഴുന്നള്ളി വരേണമേ, അങ്ങയുടെ പ്രിയ മണവാട്ടിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മദ്ധ്യസ്ഥതയാൽ എഴുന്നള്ളി വരേണമേ, ഞങ്ങളിൽ വന്നുവസിക്കണമേ."


Related Articles »