News
മറ്റുള്ളവരെ കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 29-07-2016 - Friday
ചെസ്റ്റോചൊവ: അയല്‍ക്കാരെ കരുതുവാനും കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും വിശുദ്ധ ഫൗസ്റ്റീനായേയും ലോകത്തിന് നല്‍കിയ പോളണ്ടിനെ ദൈവം തന്റെ വിവിധ പദ്ധതികള്‍ക്കായി എടുത്ത് ഉപയോഗിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ജാസ്‌നാ ഗോരയിലെ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
ജാസ്‌ന ഗോരയിലെ ഔര്‍ ലേഡി ഓഫ് ചെസ്റ്റോചൊവ ദേവാലയത്തിലേക്ക് പാപ്പ കാറിലാണു വരുന്നതെന്നു മനസിലാക്കിയ വിശ്വാസികള്‍, റോഡിന് ഇരുവശത്തായും പിതാവിനെ കാണുവാന്‍ തടിച്ച് കൂടിയിരിന്നു. ബ്ലാക്ക് മഡോണയുടെ (കറുത്ത മാതാവിന്റെ) രൂപവുമായിട്ടാണ് വിശ്വാസികള്‍ പാപ്പയെ സ്വീകരിച്ചത്. കൂറ്റന്‍ ബാനറുകളും കൊടികളും വീശി വഴിയരികില്‍ നിന്ന പോളിഷ് ജനത പാപ്പയുടെ വരവിനെ ഗംഭീരമാക്കി.
ചെസ്റ്റോചൊവയില്‍ എത്തിയ പിതാവിനെ ഫാദര്‍ അര്‍ണോള്‍ഡ് ക്രാപ്‌കോവിസ്‌കി സ്വീകരിച്ചു. വാദ്യമേളങ്ങള്‍ ഈ സമയം മുഴക്കിയാണ് വിശ്വാസികള്‍ പിതാവിനെ വരവേറ്റത്. ബ്ലാക് മഡോണയുടെ രൂപത്തിന് മുന്നില്‍ എത്തിയ പിതാവ് ഏതാനും നിമിഷം മൗനമായി നിന്ന് പ്രാര്‍ത്ഥിച്ചു. ദിവ്യബലി മദ്ധ്യേ കാനായിലെ കല്യാണ ദിനത്തില്‍ ക്രിസ്തു വെള്ളം വീഞ്ഞാക്കിയ ഭാഗമാണ് സുവിശേഷത്തില്‍ നിന്നും ഫ്രാന്‍സിസ് പാപ്പ വായിച്ചത്.
"തന്റെ ചെറിയ ഒരു അത്ഭുതത്തിലൂടെ എത്രവലിയ സന്തോഷമാണ് കര്‍ത്താവ് ആ ഭവനത്തിലേക്ക് കൊണ്ടുവന്നതെന്ന് നാം മനസിലാക്കണം. കല്യാണത്തിന് വന്ന എല്ലാവരേയും അത് സന്തോഷത്തിലാക്കി. നമ്മുടെ ചില ചെറിയ പ്രവര്‍ത്തികളും മറ്റു പലരേയും സന്തോഷത്തിലാക്കുന്നുണ്ട്. നമ്മെ ദൈവം അതിനായിട്ടാണ് തെരഞ്ഞെടുത്തിരിക്കുന്നത്". പിതാവ് പറഞ്ഞു. അയല്‍ക്കാരെ കരുതുവാനും അവരെ കേള്‍ക്കുവാനും ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് നാമെന്നും അങ്ങനെ ദൈവ വചനം പ്രഘോഷിക്കപ്പെടണമെന്നും പാപ്പ അഭിപ്രായപ്പെട്ടു.
നേരത്തെ ക്രാക്കോവില്‍ നിന്നും ചെസ്റ്റോചൊവയിലേക്കുള്ള യാത്രക്ക് മുമ്പ് പരിശുദ്ധ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മച്ചാര്‍സ്‌കിയെ സന്ദര്‍ശിച്ചിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മച്ചാര്‍സ്‌കിയെയാണ്. ഇപ്പോള്‍ 89 വയസുള്ള കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലാണ്. പ്രസന്റേഷന്‍ സിസ്റ്റേഴ്‌സിന്റെ ആശ്രമം സന്ദര്‍ശിക്കുവാനും ഫ്രാന്‍സിസ് മാര്‍പാപ്പ സമയം കണ്ടെത്തി.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക