India - 2024
കർഷകരെ സഹായിക്കുന്ന കക്ഷികളെ കര്‍ഷകരും സഹായിക്കും: മാർ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 20-03-2023 - Monday
കണ്ണൂർ: ആലക്കോട്ട് നടന്ന കർഷക റാലിയിലെ തന്റെ പ്രസംഗം കർഷകരുടെ ദുരിതത്തിനു മുന്നിൽ ഉറച്ച നിലപാടുകളോടെ പറഞ്ഞതാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഒരു മുന്നണിയുമായും സംഘർഷത്തിനു താത്പര്യമില്ല. ഇടതുസർക്കാരിൽ വിശ്വാസംപോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കുവേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റബറിനു വില വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അതു ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതേണ്ട. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയത്. കേന്ദ്രമോ സംസ്ഥാനമോ ആരു സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബർ കർഷകരുടെ വികാരമാണു താൻ പങ്കുവച്ചതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇവിടെ എംപിയില്ലാത്ത മറ്റു പാർട്ടികളുമുണ്ടല്ലോ. ഏത് രാഷ്ട്രീയവുമായിക്കൊള്ളട്ടെ. ജനപ്രതിനിധികളെ സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ ജനപക്ഷത്തുനിന്നു തീരുമാനങ്ങളുണ്ടാകണം. ആ തീരുമാനങ്ങൾക്കു വേണ്ടിയുള്ള കർഷകരുടെ ആഹ്വാനമാണു വാസ്തവത്തിൽ നടത്തിയത്. ഞങ്ങൾ അവതരിപ്പിക്കുന്നത് മലയോരകർഷകരുടെ നീറുന്ന പ്രശ്നങ്ങളാണ്. അതിനകത്തു സഭയോ മതമോ ജാതിയോ മറ്റു വിഭാഗീയതകളോ ഇല്ല. സഭ ബിജെപിയോട് അടുക്കുന്നുവെന്ന ആശങ്കയ്ക്ക് ആരെങ്കിലും നിർബന്ധിതരാകുന്നുണ്ടെങ്കിൽ അത് അവരുടെ വീഴ്ചയാണ്. സഭയുടെ ഭാഗത്തുനിന്നു ബിജെപിയെ പി ന്തുണയ്ക്കുകയെന്ന ഔദ്യോഗിക നിലപാടുകളില്ല.
അപ്രകാരം ചർച്ചയോ തീരുമാന മോ എടുത്തിട്ടില്ല. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമെഴുതി ആരും നേരം കളയേണ്ട കാര്യമില്ല. വിവാദങ്ങളുണ്ടാക്കിയാണെങ്കിലും കർഷകരുടെ വിഷയം പൊതുസമൂഹ ചർച്ചയ്ക്കു മുന്നിൽ കൊണ്ടുവരാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കിയ കർഷരെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കർഷകർക്കു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളാണ് എണ്ണിയെണ്ണി പറഞ്ഞത്. കർഷകർ ക്കുവേണ്ടി ജീവനുള്ളിടത്തോളംകാലം സംസാരിക്കും. കാരണം കർഷകരിലൊരുവ നാണു ഞാൻ. മാർ വള്ളോപ്പിള്ളി പിതാവിനെ പോലെയാകാൻ തനിക്കു കഴിയില്ലെങ്കി ലും അദ്ദേഹം കാണിച്ചുതന്ന വഴികളിലൂടെ നടക്കാനാണ് ആഗ്രഹമെന്നും മാർ ജോസ ഫ് പാംപ്ലാനി പറഞ്ഞു.