News - 2024
മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാനിലേക്കുള്ള ഭാരതത്തിന്റെ ഔദ്യോഗിക സംഘത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും
സ്വന്തം ലേഖകന്‍ 29-07-2016 - Friday
ന്യൂഡല്‍ഹി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍, വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജും പങ്കെടുക്കും. സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സംഘം വത്തിക്കാനിലേക്ക് പോകുന്നത്. ഇതു സംബന്ധിക്കുന്ന അറിയിപ്പ് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
"മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ പ്രാധാന്യം ഭാരത സര്‍ക്കാര്‍ വ്യക്തമായി മനസിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തെ വത്തിക്കാനിലേക്ക് അയക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഔദ്യോഗിക സംഘത്തില്‍ ഉള്ള വ്യക്തികളുടെ കാര്യത്തില്‍ അന്ത്യമ തീരുമാനം കൈക്കൊള്ളുന്നതേയുള്ളു". വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മദര്‍തെരേസയെ വിശുദ്ധയാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലേക്ക് പോകുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരിന്നു. ഇവര്‍ ഇരുവരേയും ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മദര്‍തെരേസയുടെ സാമൂഹിക ക്ഷേമ പരിപാടികളില്‍ നേരിട്ട് സേവനം ചെയ്യുവാന്‍ അവസരം ലഭിച്ച വ്യക്തിയാണ് അരവിന്ദ് കേജരിവാള്‍. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി പ്രവേശിക്കുന്നതിനു മുമ്പ് ഏറെ നാള് മദറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരം അരവിന്ദ് കേജരിവാളിന് ലഭിച്ചിരുന്നു.
ഭാരതവും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കുവാന്‍ മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലെ പങ്കാളിത്വം മൂലം സാധിക്കുമെന്ന് കേന്ദ്രം വിലയിരുത്തുന്നു. മദര്‍തെരേസ അന്തരിച്ച് 19 വര്‍ഷം തികയുന്ന ദിവസമാണ് വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്നത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക