News
മരുന്നും ഭക്ഷ്യവസ്തുക്കളും ജനറേറ്ററുകളുമായി യുക്രൈനിലേക്ക് വീണ്ടും പേപ്പല്‍ സഹായമെത്തി
പ്രവാചകശബ്ദം 31-03-2023 - Friday
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളെ തുടര്‍ന്നു ജീവിതം താറുമാറിയ ആയിരങ്ങള്‍ക്കു വീണ്ടും ആശ്വാസവുമായി മാര്‍പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങൾക്കായുള്ള കാര്യാലയം. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, വൈദ്യുതിയുൽപ്പാദന ജനറേറ്ററുകൾ തുടങ്ങിയവ ഉള്‍പ്പെടുന്ന സമഗ്രമായ സഹായമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (29 മാര്‍ച്ച് 2023) യുക്രൈനില്‍ എത്തിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അവശ്യവസ്തുക്കളും മറ്റും അടങ്ങിയ സഹായം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സധൈര്യം മുന്നോട്ടുവന്ന ഡ്രൈവർമാരെ പേപ്പല്‍ ചാരിറ്റിയുടെ മുഖ്യ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി നന്ദിയോടെ അനുസ്മരിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച (25/03/23) ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ചരക്കു വാഹനം 2400 കിലോമീറ്ററോളം ദൂരമുള്ള ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ ശേഷമാണ് യുദ്ധമുഖത്ത് എത്തിചേര്‍ന്നത്. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദന കേന്ദ്രങ്ങൾ തകര്‍ന്നതോടെ രാജ്യത്തെ വൈദ്യുതി ബന്ധങ്ങള്‍ ഇപ്പോഴും താറുമാറായാണ് കിടക്കുന്നത്. അതിനാല്‍ ജനറേറ്ററുകൾ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കു രാജ്യത്തു ലഭിക്കുന്ന സഹായങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്.
യുദ്ധത്തിന്റെ തുടക്കം മുതൽ, യുക്രേനിയൻ ജനതയ്ക്കു വേണ്ടി വത്തിക്കാന്‍ സഹായം നല്‍കിവരുന്നുണ്ട്. സഹായം ഏകോപിപ്പിക്കാന്‍ അൽമോണര്‍ ഓഫീസ്, ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി വിഭാഗങ്ങള്‍ യോജിച്ച് ഇടപെടല്‍ നടത്തിയിരിന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും വത്തിക്കാന്‍ യുക്രൈനിലെത്തിച്ചിരിന്നു.
Tag: More humanitarian aid from Pope arrives in Ukraine, Papal help in Vatican, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക