Meditation. - July 2024
യുവജനത്തിന്റെ തീര്‍ത്ഥാടനം
സ്വന്തം ലേഖകന്‍ 30-07-2016 - Saturday
''കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്ന ശക്തി ദുര്‍ഗവുമായിരിക്കണമേ! അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ'' (സങ്കീര്‍ത്തനങ്ങള്‍ 33:1-3).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 30
മുന്‍തലമുറകളേക്കാള്‍, കൂടുതല്‍ യാത്രയില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവനാണ് ആധുനിക മനുഷ്യന്‍. യൗവനക്കാരുടെ കാര്യത്തിലാണ് ഇത് പ്രത്യേകം ശരിയാണ്. ഇക്കാലത്തു ചില സംഘങ്ങള്‍ തീര്‍ത്ഥാടനത്തിന് പോകാനാണ് ഇഷ്ടപ്പെടുന്നത്. എന്നിരിന്നാലും അവരുടെ തീര്‍ത്ഥാടനം മിക്കപ്പോഴും വിനോദസഞ്ചാരികളുടെ ദേശാടനത്തിന് തുല്യമായി തീരാറുണ്ട്. അതിന്റെ ഉദ്ദേശം വ്യത്യസ്തമാണെങ്കിലും ഓരോ വര്‍ഷവും ആഗസ്റ്റ് ആദ്യം ജസ്‌നാഗോറായില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തെക്കുറിച്ചാണ് ഞാന്‍ പ്രത്യേകമായും ചിന്തിക്കുന്നത്. ഇരുന്നൂറ് മൈലുകളോളം, പിന്നിട്ട് അവിടെ ആ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന ഭൂരിഭാഗം പേരും യുവജനങ്ങളാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.7.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.