News - 2024

കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ: ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 07-04-2023 - Friday

ന്യൂഡല്‍ഹി: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ലോകം ദുഃഖവെള്ളിയാഴ്ച ആചരിക്കുമ്പോള്‍ ട്വിറ്ററില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓർക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും മോദി സ്മരിച്ചു.

സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് അവിടുന്ന് ഒരിക്കലും വ്യതിചലിച്ചില്ലായെന്നും കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും മോദി ഇന്നു ട്വീറ്റ് ചെയ്തു. രണ്ടായിരത്തിമുന്നൂറില്‍ പരം ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.


Related Articles »