Purgatory to Heaven. - August 2024
ശുദ്ധീകരണസ്ഥലം: യേശുവിന്റെ ക്ഷമാപൂര്‍ണ്ണമായ സ്നേഹത്തെ തിരിച്ചറിയുന്ന അവസ്ഥ
സ്വന്തം ലേഖകന്‍ 02-08-2022 - Tuesday
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല” (യോഹന്നാന്‍ 3:1).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-2
“ഭൂമിയിലെ ജീവിതത്തില്‍ ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാം എത്രമാത്രം ബോധവാന്‍മാരാണ്? നമ്മെ സ്നേഹിക്കുന്ന യേശുവുമായുള്ള കൂടിക്കാഴ്ചയും, യേശുവിന്റെ ക്ഷമാപൂര്‍ണ്ണമായ സ്നേഹത്തെ നാം സ്നേഹത്തോട്കൂടി സ്വീകരിക്കുകയും ചെയ്യുന്നതാണ് ശുദ്ധീകരണസ്ഥലം. ഇത് നമ്മളെ വിശുദ്ധിയിലേക്ക് നയിക്കുന്ന ഒരു പാതയാണ്”
(ഫാദര്‍ സെറാഫിം മൈക്കാലെങ്കോ, മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, അമ്പത് വര്‍ഷത്തിലേറെ കാലമായി ദൈവീക കാരുണ്യത്തിന്റെ പ്രചാരകന്‍).
വിചിന്തനം:
നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം- മാധുര്യമുള്ള യേശുവേ, അങ്ങേക്ക് പ്രിയപ്പെട്ട ആത്മാക്കളെ മോചിപ്പിക്കണമേ!
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക