Purgatory to Heaven. - December 2024

ശുദ്ധീകരണസ്ഥലം ഇല്ല എന്നു വാദിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ പണ്ഡിതൻ സത്യം തിരിച്ചറിഞ്ഞപ്പോൾ...

സ്വന്തം ലേഖകന്‍ 12-12-2022 - Monday

“വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും” (മത്തായി 5:4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 12

ശുദ്ധീകരണസ്ഥലം ഇല്ല എന്നു വാദിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ പണ്ഡിതനായിരുന്നു ഹെൻറി ന്യൂമാൻ. അദ്ദേഹം പിന്നീട് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിലെ സത്യം തിരിച്ചറിഞ്ഞു കത്തോലിക്കാ സഭയിൽ അംഗമാകുകയും, തുടർന്ന് എക്കാലത്തെയും ആദരണീയനായ കർദ്ദിനാൾ ആയി മാറുകയും ചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2010-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

വാഴ്ത്തപ്പെട്ട കർദ്ദിനാൾ ഹെൻറി ന്യൂമാൻ, ശുദ്ധീകരണസ്ഥലം എന്ന സത്യത്തെക്കുറിച്ചും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശ്വാസികൾ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്തെ കുറിച്ച് അദ്ദേഹം എഴുതിയ മനോഹരമായ ഒരു കവിതയാണ് ‘ദി ഡ്രീം ഓഫ് ജെറോന്റിയൂസ്’.

ഈ കവിതയില്‍, മരിച്ചതു മുതല്‍ ശുദ്ധീകരണസ്ഥലത്ത് എത്തുന്നതു വരെയുള്ള ഒരു വൃദ്ധ മനുഷ്യന്റെ അനുഭവങ്ങളെ ജെനോവയിലെ വിശുദ്ധ കാതറീന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. മരണശേഷം ആ മനുഷ്യന്റെ കാവല്‍ മാലാഖയും അയാളെ അനുഗമിക്കുന്നുണ്ട്; ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണ പ്രക്രിയയിലേക്ക് ഈ വൃദ്ധ മനുഷ്യൻ പ്രവേശിക്കുന്ന അവസരത്തില്‍ അവന്റെ കാവല്‍ മാലാഖ പറയുന്നു: “വിട, പക്ഷേ എന്നെന്നേക്കുമായല്ല, പ്രിയപ്പെട്ട സഹോദരാ നിന്റെ സങ്കടമാകുന്ന മെത്തയില്‍ ധൈര്യവാനും ക്ഷമയുള്ളവാനുമായി ഇരിക്കുക; ഇവിടത്തെ യാതനകളുടെ രാത്രി വേഗത്തില്‍ കടന്നുപോകും, നാളെ ഞാന്‍ തന്നെ വന്ന് നിന്നെ ഉണര്‍ത്തുന്നതായിരിക്കും.”

(ബെനഡിക്ട് ഗ്രോഷെല്‍, C.F.R., മനശാസ്ത്രജ്ഞന്‍, ഗ്രന്ഥ രചയിതാവ്).

എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വിശദമായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിചിന്തനം:

നിങ്ങളുടെ ആത്മീയ പ്രവര്‍ത്തികളും, ജീവിക്കുന്നവര്‍ക്ക് വേണ്ടി ചെയ്യുന്ന കരുണയുടേതായ ഭൗതീക പ്രവര്‍ത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ദൈവത്തിനു സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »