News - 2024
കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി കാലം ചെയ്തു; ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 03-08-2016 - Wednesday
ക്രാക്കോവ്: ക്രാക്കോവ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി കാലം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി പോളണ്ടിലെ ക്രാക്കോവ് അതിരൂപതയുടെ നേതൃത്വം ഏറ്റെടുത്ത പിതാവായിരിന്നു ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരിന്നു അദ്ദേഹം. 89 വയസുള്ള കര്‍ദിനാളിനെ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
കര്‍ദിനാള്‍ മക്കാര്‍സ്‌കിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. "ക്രിസ്തുവേ ഞാന്‍ നിന്നില്‍ തീവ്രമായി വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് കര്‍ദിനാളിനെ മുന്നോട്ട് നയിച്ചത്. അന്ത്യനിഷങ്ങളിലെ സഹനത്തിലും അദ്ദേഹം ‘ദൈവികകാരുണ്യത്തിന്‍റെ സാക്ഷി’യായിരുന്നു. ക്രിസ്തുവിന്‍റെ ഇടയ സ്നേഹം സ്വായത്തമാക്കിയ ഈ സഭാശുശ്രൂഷകന്‍റെ ആത്മാവിനെ ദൈവം സ്വര്‍ഗ്ഗീയ മഹത്വത്തില്‍ സ്വീകരിക്കട്ടെ". പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.
1927 മേയ് മാസം 20-നാണ് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി ജനിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെ തന്നെ സമാന പീഡനങ്ങള്‍ക്ക് വിധേയനായ വ്യക്തി കൂടിയാണ് കര്‍ദിനാള്‍ മക്കാര്‍സ്‌കി. 1978 ലാണ് അദ്ദേഹം ക്രാക്കോ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക