Faith And Reason - 2024

ജോണ്‍ പോള്‍ II റെസ്ക്യൂവര്‍ ഇടപെടലില്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയ 14 ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം

പ്രവാചകശബ്ദം 10-11-2021 - Wednesday

മാഡ്രിഡ്: ഗര്‍ഭിണികളായ സ്ത്രീകളെ സഹായിച്ചുക്കൊണ്ടിരിക്കുന്ന കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയായ ‘ജോണ്‍ പോള്‍ II റെസ്ക്യൂവര്‍ അസോസിയേഷന്‍’ അംഗങ്ങളുടെ ഇടപെടല്‍ വഴി ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയ 14 ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. സ്പാനിഷ് രൂപതയായ അല്‍ക്കാലാ ഡെ ഹെനാരെസിലെ മെത്രാനായ അന്റോണിയോ റെയിഗ് പ്ലായാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിയത്. ഗര്‍ഭഛിദ്ര അനുകൂലികളുടെ ചതിയില്‍പ്പെട്ട് ഭ്രൂണഹത്യ ചെയ്തു തങ്ങളുടെ കുട്ടികളെ കൊല്ലുന്നത് മാത്രമല്ല വേറെയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് ഗര്‍ഭിണികളെ ബോധ്യപ്പെടുത്തുകയാണ് ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്റെ പ്രധാന കര്‍മ്മപരിപാടി.

ഇവരുടെ സഹായം കൊണ്ട് ഗര്‍ഭഛിദ്രത്തില്‍ നിന്നും തലനാരിഴക്ക് പിന്മാറിയ മാര്‍ത്ത, അനാ, മരിയാന എന്നീ വനിതകളുടെ അനുഭവ സാക്ഷ്യങ്ങള്‍ സംഘടനയുടെ വെബ്സൈറ്റില്‍ വിവരിക്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ഗര്‍ഭിണിയായ മാര്‍ത്തയെ നിരവധി പേരാണ് അബോര്‍ഷന് നിര്‍ബന്ധിച്ചത്. ആശയകുഴപ്പത്തിലായ മാര്‍ത്ത ടെലിഫോണിലൂടെ ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്റെ അംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. അവരുടെ സംസാരം കേട്ട താന്‍ കരഞ്ഞുപോയെന്നാണ് മാര്‍ത്തയുടെ സാക്ഷ്യത്തില്‍ പറയുന്നത്. അബോര്‍ഷനെ കുറിച്ചുള്ള ചിന്തപോലും തന്റെ സമാധാനം നശിപ്പിച്ചുവെന്ന് പറഞ്ഞ മാര്‍ത്ത ഇപ്പോള്‍ താന്‍ സമാധാനത്തിലാണെന്നും പറയുന്നു.

തന്റെ അഞ്ചാമത്തെ മകള്‍ ഉദരത്തിലായിരിക്കേ ഭ്രൂണഹത്യ ചെയ്യുവാന്‍ തീരുമാനിച്ചിരുന്നവളായിരുന്നു അന്ന. എന്നാല്‍ ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഇടപെടല്‍ മൂലം അവള്‍ തന്റെ തീരുമാനം മാറ്റുകയായിരുന്നു. അബോര്‍ഷന് ക്ലിനിക്കിലേക്ക് പോകുന്ന വഴിക്ക് തന്റെ അപ്പോയിന്റ്മെന്റിന് വെറും 10 മിനിറ്റ് മുന്‍പ് മാത്രമാണ് മരിയാന അസോസിയേഷന്‍ അംഗമായ റെസ്ക്യൂവറെ കണ്ടുമുട്ടുന്നത്. അബോര്‍ഷന് തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ച കാര്യവും, സ്വന്തം സഹോദരി തന്നെ കയ്യൊഴിഞ്ഞ കാര്യവും മരിയാന പറഞ്ഞു. പാബ്ലോ സാന്റിയാഗോ എന്ന ആ റെസ്ക്യൂവറിന്റെ ഉപദേശമാണ് മരിയാനക്കും കുഞ്ഞിനും രക്ഷയായത്. ഇതേ പേര് തന്നെയാണ് അവള്‍ തന്റെ മകനും നല്കിയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »