News - 2024
'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി..' എന്ന പ്രാര്‍ത്ഥനയോടെ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ കാറ്റി ലെഡിക്കി ഒളിംമ്പിക്‌സിനു തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 04-08-2016 - Thursday
റിയോ ഡി ജനീറോ: 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി.....' എന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് നിരവധി ലോകനീന്തല്‍ റെക്കോര്‍ഡുകളുടെ ഉടമയായ കാറ്റി ലെഡിക്കി. ലണ്ടന്‍ ഒളിംമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ സ്വര്‍ണ മെഡല്‍ നേടിയ കാറ്റി ലെഡക്വി, റിയോയിലും തന്റെ നേട്ടം ആവര്‍ത്തിക്കുവാന്‍ ഇറങ്ങുകയാണ്.
താന്‍ ഓരോ തവണയും നീന്തല്‍ കുളത്തിലേക്ക് മത്സരിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് 'നന്മ നിറഞ്ഞ മറിയമേ...' എന്ന പ്രാര്‍ത്ഥന രണ്ട് തവണയെങ്കിലും ചൊല്ലുമെന്നു കാറ്റി ലെഡിക്കി കാത്തലിക് സ്റ്റാന്‍ഡേര്‍ഡ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മേരിലാന്റിലെ ബെദ്‌സൈദയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സ്‌കൂളിലാണ് കാറ്റി തന്റെ പഠനം പൂര്‍ത്തിയാക്കിയത്. ലണ്ടന്‍ ഒളിംമ്പിക്‌സിന്റെ സമയത്ത് വെറും 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന കാറ്റി ആരേയും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് അന്ന്‍ കൈവരിച്ചത്. നീന്തലിലെ ലോക റെക്കോര്‍ഡുകളില്‍ പലതും ഇതിനോടകം തന്റെ പേരില്‍ കാറ്റി തിരുത്തികുറിച്ചു. കത്തോലിക്ക വിശ്വാസം പകര്‍ന്നു തന്ന അടിത്തറയാണ് തന്റെ ജീവിതത്തിലെ നേട്ടങ്ങളുടെ പിന്നിലെന്ന് കാറ്റി ലെഡിക്കി സാക്ഷ്യപ്പെടുത്തുന്നു.
"പഠനകാലത്ത് വിശ്വാസവും അറിവും ഒരേ പോലെ നേടുന്ന തരത്തിലുള്ള പരിശീലനം കത്തോലിക്ക സ്‌കൂളില്‍ നിന്നും എനിക്ക് ലഭിച്ചു. സഹജീവികളെ കരുതുവാനും ലോകത്തെ പുതിയ വീക്ഷണ കോണിലൂടെ നോക്കുവാനുമുള്ള കഴിവ് എനിക്ക് അധ്യാപകര്‍ സ്‌കൂളില്‍ നിന്നും പകര്‍ന്നു തന്നു. കത്തോലിക്ക വിശ്വാസം എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്നോട് കൂടെ അത് എല്ലായ്‌പ്പോഴും ഉണ്ടാകും". കാറ്റി ലെഡിക്കി അഭിമുഖത്തില്‍ പറയുന്നു.
അധ്യാപകരോടും ആത്മീയ ഗുരുക്കന്‍മാരോടും തന്നെ സ്‌നേഹിക്കുന്ന ബന്ധുമിത്രങ്ങളോടുമുള്ള നന്ദിയും കാറ്റി തന്റെ അഭിമുഖത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. വിശ്വാസ സമൂഹത്തില്‍ നിന്നും ലഭിച്ച പിന്‍തുണ വളരെ വലിയതാണെന്ന് കാറ്റി ലെഡിക്കി സ്മരിച്ചു. റിയോ ഒളിംമ്പിക്‌സിലും വിജയം ആവര്‍ത്തിക്കുവാന്‍ മരിയ ഭക്തിയെ കൂട്ട് പിടിച്ച് കൊണ്ട് പ്രാര്‍ത്ഥനാപുര്‍വ്വം ഒരുങ്ങുകയാണ് ഈ അമേരിക്കന്‍ കത്തോലിക്ക വനിത.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക