India - 2025

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ക്രിസ്ത്യൻ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവകൾക്കു അപേക്ഷിക്കാം

പ്രവാചകശബ്ദം 26-06-2023 - Monday

തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്ളോറിംഗ് / ഫിനിഷിംഗ് / പ്ലംബിംഗ് | സാനിട്ടേഷൻ / ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.

ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വ. ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2023 - 24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വി സ്തീർണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ ബന്ധപ്പെ ട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ, അയക്കണം. അപേക്ഷാ ഫോം http://www.minoritywelfare.kerala.gov.in/ ‍ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ 31 വരെ അതാത് ജില്ലാ കളക്ടറേറ്റുകളിൽ സ്വീകരിക്കും.


Related Articles »