India - 2025

ഭാരത സഭയ്ക്കും മണിപ്പൂരിനു വേണ്ടി ഓണ്‍ലൈനില്‍ 72 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന

പ്രിന്‍സ് സെബാസ്റ്റ്യന്‍ 29-06-2023 - Thursday

ഭാരത സഭയ്ക്കു വേണ്ടിയും മണിപ്പൂരിനു വേണ്ടിയും ഡിവിന മിസരികോർദിയ മിനിസ്ട്രിയിലെ 57 രാജ്യങ്ങളിലെ ദൈവകരുണയുടെ പ്രേഷിതർ 72 മണിക്കൂർ തുടർച്ചയായി ദിവ്യകാരുണ്യ ആരാധന നടത്തി പ്രാർത്ഥിക്കുന്നു. മണിപ്പൂരിൽ പീഡനങ്ങൾ അനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ടി ജൂലൈ രണ്ടാം തീയതി പ്രാർത്ഥന ദിനമായി ആചരിക്കാൻ ദേശീയ മെത്രാന്‍ സമിതി നല്‍കിയ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഇന്നു ജൂൺ 29 രാത്രി പത്തു മണി മുതൽ ജൂലൈ 2 രാത്രി പത്തു മണി വരെയാണ് 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നത്.

ദിവീന മിസരികോർദിയ മിനിസ്ട്രിയുടെ കഴിഞ്ഞ മൂന്നു വർഷമായി 24 മണിക്കൂറും പ്രവർത്തിച്ചു വരുന്ന Divine mercy prayer house online Zoom പ്ലാറ്റ്ഫോമിലാണ് ആരാധന നടത്തപ്പെടുന്നത്. ഇന്ത്യയിലും മറ്റ് വിവിധ രാജ്യങ്ങളിലുമുള്ള മിനിസ്ട്രി അംഗങ്ങൾ ദൈവകരുണയുടെ ജപമാലകൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലകൾ, കുരിശിന്റെ വഴി തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലി ഉപവസിച്ച് പ്രാർത്ഥിക്കും. ഈ ശുശ്രൂഷയിലേക്ക് ലോകത്തിൽ എവിടെ നിന്നും നിങ്ങൾക്ക് ജോയിൻ ചെയ്ത് ഒന്നു ചേർന്ന് തിരുസഭയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഏവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

** Join on Zoom : https://us02web.zoom.us/j/86139528427

** YouTube Live : https://www.youtube.com/c/DivinaMisericordiaMinistry

** FaceBook Live: https://www.facebook.com/DivinaMisericordiaOfJesus/


Related Articles »