India - 2024

മണിപ്പൂരി ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എക്യുമെനിക്കൽ ഫോറം

പ്രവാചകശബ്ദം 05-07-2023 - Wednesday

കൽപ്പറ്റ: മണിപ്പൂരിൽ കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കലാപം അമർച്ച ചെയ്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും കൽപ്പറ്റ എക്യുമെനിക്കൽ ഫോറം നഗരത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച് പഴയ ബസ്സ് സ്റ്റാൻഡ് പരിസരം ചുറ്റി എ ച്ച്ഐഎം യുപി സ്കൂളിനു സമീപം സമാപിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പ ങ്കെടുത്തു. മണിപ്പൂരിലെ ക്രൈസ്തവ വേട്ട തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സാർക്കാ രുകൾ ഉദാസീനത കാട്ടുന്നതിലുള്ള രോഷം റാലിയിൽ പ്രകടമായി.

പൊതുസമ്മേളനം മലബാർ ഭദ്രാസന സെക്രട്ടറി ഡോ.ഫാ.മത്തായി അതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. മണിപ്പുരിൽ ക്രൈസ്തവർ ദാരുണമായി കൊല്ലപ്പെടുമ്പോൾ പ്ര ധാനമന്ത്രി മൗനം പാലിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കലാപ കാരികൾ തകർത്ത ദേവാലയങ്ങളും സ്ഥാപനങ്ങളും ഭവനങ്ങളും സർക്കാർ ചെലവി ൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു. ഡി പോൾ ഫോറോന വികാരി ഫാ.ജോഷി പെരിയപ്പുറം അധ്യക്ഷത വഹിച്ചു. കലാപത്തെക്കുറി ച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കലാപം ആവർത്തിക്കാതിരിക്കുന്നതിനു നിയമ നിർവഹണം ശക്തമാക്കണം. അവശ്യ മെങ്കിൽ മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെ ന്നും ഫാ.ജോഷി ആവശ്യപ്പെട്ടു. എക്യുമെനിക്കൽ ഫോറം കൺവീനർ ഫാ.സെബാ സ്റ്റ്യൻ കാരക്കാട്ട്, ഫാ.സജിവ് വർഗീസ്, ഫാ.ജോൺസൺ, ഫാ.ബേസിൽ പൗലോസ്, ഫാ.ഷൈൻ രാജ്, ഫാ.സണ്ണി കൊല്ലാർതോട്ടം, ഫാ.തോമസ് ജോസഫ് തേരകം, ഫാ. ചെറിയാൻ പാറയിൽ, സാലു ഏബ്രഹാം, കെ.ഐ. വർഗീസ്, ഹെലന എലിസബത്ത് ഷിബു, കെ.കെ. ജേക്കബ്, കെ.എസ്. ജോയി എന്നിവർ പ്രസംഗിച്ചു.


Related Articles »