India - 2025
ജപമാലക്കണ്ണി: മണിപ്പൂരി ജനതക്ക് വേണ്ടി മുന്‍ ഇംഫാൽ ആര്‍ച്ച് ബിഷപ്പിന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന
പ്രവാചകശബ്ദം 24-08-2023 - Thursday
കുറവിലങ്ങാട്: മണിപ്പൂരിലെ ജനതയ്ക്ക് പ്രാർത്ഥനാപിന്തുണ പ്രഖ്യാപിച്ച് 27ന് നടത്തുന്ന ജപമാലക്കണ്ണിയുടെ ഭാഗമായി ഇംഫാൽ മുൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനിയുടെ വീട്ടിൽ പ്രാർത്ഥന നടത്തി. ജപമാലകണ്ണിയാകലിന്റെ ആരംഭസ്ഥാനമെന്നനിലയിലാണ് പ്രത്യേക പ്രാർത്ഥന നടത്തിയത്. കുറവിലങ്ങാട് ഇടവകാംഗമായ ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനി ഇംഫാൽ ആർച്ച്ബിഷപ്പെന്ന നിലയിൽ നിർമിച്ച പള്ളികളക്കം നശിപ്പിച്ചതിലുള്ള ഇടവകയുടെ വേദനയും ആശങ്കയും പങ്കുവച്ചാണ് ജപമാലകണ്ണിയാകൽ നടത്തുന്നത്.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലാനിയ്ക്കൽ, ഫാ. ജോർജ് വടയാറ്റുകുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാശുശ്രൂഷ. പള്ളിയോഗം സെക്രട്ടറി ബൈന്നി കോച്ചേരി, വിശുദ്ധ അൽഫോൻസാ സോൺ ലീഡർ ബൈജു പൊയ്യാനി, സെക്രട്ടറി സോളി തളിക്കണ്ടം, യോഗപ്രതിനിധി ബിനു ബേബി കളപ്പുര, മിറ്റത്താനി കുടുംബാംഗങ്ങളായ ടോമി മിറ്റത്താനി, സനോജ് മിറ്റത്താനി, റെജി മിറ്റത്താനി, ഷാജിമോൻ മങ്കുഴിക്കരി തുടങ്ങിയവരും പങ്കെടുത്തു.