India - 2024
മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി
പ്രവാചകശബ്ദം 09-07-2023 - Sunday
മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന "മിണ്ടാതെ ഉരിയാടാതെ'' ഉപവാസ സമരത്തിന്റെ ഭാഗമായുള്ള മതേതര സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം വെടിയണം. ഹിന്ദുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരല്ല. ഹിന്ദുധർമം അത് അനുശാസിക്കുന്നുമില്ല. ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഈ സംവിധാനത്തിനെതിരേ കേന്ദ്ര സർക്കാർ കണ്ണുതുറക്കണം. എല്ലാവരെയും ഒരേപോലെ കാണുന്ന സമീപനം വരണം. കേന്ദ്രനേതൃത്വം ഇതിനെതി രേ ഒന്നും ശബ്ദിക്കുന്നില്ല. ഇന്ത്യയിൽ ജാനാധിപത്യവും സമാധാനവും രാജ്യത്തു തുടരുന്നുവെന്ന് ലോകത്തിനു മുന്നിൽ വ്യക്തമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.