Purgatory to Heaven. - August 2025

അനുരഞ്ജനപ്പെടുവാന്‍ അവസാന മണിക്കൂര്‍ വരെ കാത്തു നില്‍ക്കരുത്; ഒരുപക്ഷേ അടുത്ത വര്‍ഷം നീ ഇവിടെ ഉണ്ടായി എന്നു വരില്ല

സ്വന്തം ലേഖകന്‍ 06-08-2024 - Tuesday

“ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും” (അപ്പസ്തോലന്‍മാര്‍ 2:28).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-6

“സ്വന്തം മോക്ഷത്തിനും മറ്റുള്ളവരുടെ മോക്ഷത്തിനും വേണ്ടിയുള്ള ശക്തമായ ആഗ്രഹത്താല്‍ ജീവിക്കുന്ന ഒരുവന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ തീര്‍ച്ചയായും സഹായിക്കും. ഇത് വളരെ സ്പഷ്ടമായ കാര്യമാണ്: തന്റെ മോക്ഷത്തേയും, ദൈവത്തോടുള്ള തന്റെ ബന്ധത്തേയും അശ്രദ്ധമായി കണക്കിലെടുക്കുന്ന ഒരുവന്‍, ഭൂമിയില്‍ മറ്റുള്ള ആളുകളുടെ വിധിയിലും അത്ര താല്‍പ്പര്യം കാണിക്കാറില്ല. അതുപോലെ തന്നെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ കാര്യത്തിലും”.

(ഫാദര്‍ ജാനൂസ്‌ കുമാല, മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍).

വിചിന്തനം:

ദൈവത്തോടും, നിങ്ങളുടെ അയല്‍ക്കാരോടും അനുരഞ്ജനപ്പെടുവാന്‍ അവസാന മണിക്കൂര്‍ വരെ കാത്തു നില്‍ക്കരുത്. ഒരുപക്ഷേ അടുത്ത വര്‍ഷം നീ ഇവിടെ ഉണ്ടായി എന്നു വരില്ല. ക്ഷമയും, സത്പ്രവര്‍ത്തികളും വഴി നിത്യ ജീവന് വേണ്ടി ദിവസവും തയ്യാറെടുപ്പുകള്‍ നടത്തുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »