India - 2025
മാർ മാത്യു പോത്തനാമൂഴി അവാർഡ് മരണാനന്തര ബഹുമതി ഫാ. എ. അടപ്പൂരിന്
പ്രവാചകശബ്ദം 11-08-2023 - Friday
മൂവാറ്റുപുഴ: കോതമംഗലം രൂപത പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് മരണാനന്തര ബഹുമതിയായി ഫാ. എ. അടപ്പൂർ എസ്ജെയ്ക്കു സമ്മാനിച്ചു. നിർമ്മല കോളജിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫാ. തോമസ് പോത്തനാമുഴിയിൽ നിന്നു ഫാ. ദേവസി പോൾ എസ്ജെ അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്. പത്രപ്രവർത്തകൻ, സാഹിത്യകാരൻ, കോളമിസ്റ്റ്, പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ ഫാ. എ. അടപ്പൂർ എസ്‌ജെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കെസിബിസി സാഹിത്യ അവാർഡ്, കേരള കൾച്ചറൽ ഫോറം അവാർഡ്, കത്തോലിക്ക കോൺഗ്രസ് അവാർഡ് എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.