News
അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം; ഞായറാഴ്ച ബലി മുടക്കാതെ പാക്ക് ക്രൈസ്തവര്‍
പ്രവാചകശബ്ദം 21-08-2023 - Monday
ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയില്‍ മതനിന്ദ ആരോപണ മറവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്തി അഗ്നിക്കിരയാക്കിയ ദേവാലയത്തിന് പുറത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരൻവാലയിലെ അക്രമികള്‍ തകർത്ത സെന്റ് ജോൺ ദേവാലയത്തിന് സമീപമാണ് ഇന്നലെ ഓഗസ്റ്റ് 20 ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. തുറസ്സായ സ്ഥലത്തു നടന്ന ബലിയര്‍പ്പണത്തില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. മെത്രാന്‍ ഉള്‍പ്പെടെ മൂന്നു വൈദികര്‍ കാര്‍മ്മികരായി. സാൽവേഷൻ ആർമി ചർച്ചിനോട് ചേർന്നുള്ള ഇടുങ്ങിയ ഇടവഴിയിൽ ഇരുന്നൂറോളം പേര്‍ അടങ്ങുന്ന ക്രൈസ്തവര്‍ പ്രാര്‍ത്ഥനയുമായി ഒരുമിച്ച് കൂടിയിരിന്നുവെന്നതും ശ്രദ്ധേയമാണ്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് കാവൽ നിന്നിരിന്നു.
ജനക്കൂട്ടം വിശുദ്ധ ബലിയിലും പ്രാർത്ഥനയിലും നിറകണ്ണുകളോടെയാണ് പങ്കുചേര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ചുറ്റുമുള്ള നഗരങ്ങളിൽ നിന്ന് വരെ ആളുകള്‍ എത്തിയിരിന്നുവെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കറുത്തിരുണ്ട ജനലുകളും വിണ്ടുകീറിയ മേൽക്കൂരകളും ഉള്‍പ്പെടെ ദേവാലയത്തിന്റെ സ്ഥിതി ദയനീയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ചിത്രങ്ങളിലൂടെ തന്നെ വ്യക്തമായിരിന്നു. അതേസമയം ക്രൈസ്തവരുടെ ആരാധനാലയങ്ങളും ഭവനങ്ങളും വളഞ്ഞിട്ടു ആക്രമിച്ച 125-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് ഇൻസ്പെക്ടർ പോലീസ് ജനറൽ ഉസ്മാൻ അൻവർ വെള്ളിയാഴ്ച എഎഫ്‌പിയോട് പറഞ്ഞു.
#JusticeForChristianFamilies #Jaranwala today amidst the rubble of 19 churches. Condemnations and arrests not enough now. Rebuilding too will not be enough. Safety of homes and hearths of all Pakistani citizens must be guaranteed. This is their land, their home they cried. Yes it… pic.twitter.com/PlmimqRtyA
— SenatorSherryRehman (@sherryrehman) August 20, 2023
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഖുറാന്‍ നിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇരുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും എണ്‍പതിലധികം ക്രൈസ്തവരുടെ ഭവനങ്ങളും അക്രമികള്‍ തകര്‍ത്തു. പാക്കിസ്ഥാന്റെ ആദ്യ വനിതാ സെനറ്റ് പ്രതിപക്ഷ നേതാവ് ഷെറി റഹ്മാന്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപലപിച്ചും അറസ്റ്റു നടത്തിയാലും മാത്രം പോരാ, എല്ലാ പാക്കിസ്ഥാൻ പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. #JusticeForChristianFamilies #Jaranwala എന്നീ ഹാഷ് ടാഗോടെ വീഡിയോയും ഷെറി റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Tag: Christians pray among rubble of ransacked church for first Sunday service since Jaranwala incident, Pakistan Christian malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക