India - 2024

മണിപ്പൂരിന് സൗഖ്യം പകരാൻ സേവനനിരതരായി കമില്യൻ സന്യാസ സമൂഹത്തിന്റെ ടാസ്ക് ഫോഴ്സ്

ദീപിക 22-08-2023 - Tuesday

കൊച്ചി: കലാപത്തില്‍ മുറിവേറ്റ മണിപ്പൂരിന് സൗഖ്യം പകരാൻ വൈദികരുടെയും സന്യാസിനിമാരുടെയും സംഘങ്ങൾ കലാപമേഖലകളിൽ സജീവം. കമില്യൻ സന്യാസ വൈദികരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ കൂട്ടായ്മയായ കമില്യൻ ടാസ്ക് ഫോഴ്സാണു (സിടിഎഫ്) സേവനനിരതരായിരിക്കുന്നത്. ടാസ്ക് ഫോഴ്സിന്റെ മൂന്നാമത്തെ മെഡിക്കൽ സംഘം ഇന്ന് ഇംഫാലിലെത്തും. മൂന്നു ഡോക്ടർമാർ, നാലു നഴ്സുമാർ, സോഷ്യൽ വർക്ക് കൗൺസിലർ എന്നിവരുൾപ്പെട്ട ടീമുകളാണ് മെഡിക്കൽ, അനുബന്ധ സേവനങ്ങൾ നൽകുന്നത്. ചിലയിടങ്ങളിൽ പന്ത്രണ്ടു പേർ വരെ ടീമിലുണ്ടാകും.

കലാപങ്ങളിൽ പരിക്കേറ്റവർക്കും പലായനം ചെയ്തു ക്യാമ്പുകളിൽ കഴിയു ന്നവർക്കും വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മെഡിക്കൽ ടീം സേ വനമെത്തിക്കുന്നു. വിവിധ സന്യാസിനീ സമൂഹങ്ങളിലുള്ളവരാണ് ടാസ്ക് ഫോഴ്സിൽ സന്നദ്ധസേവനത്തിന് എത്തുന്നതിലേറെയും. ഇതിനകം രണ്ടു ഘട്ടങ്ങളിലായി രണ്ടുവീതം ടാസ്ക് ഫോഴ്സുകൾ മണിപ്പൂരിലെ വിവിധ മേഖലകളിൽ സേവനം ചെയ്തു. പ്രധാനമായും കുക്കി വിഭാഗ ക്കാരുടെ മേഖലകളിലാണ് മെഡിക്കൽ സേവനം നൽകുന്നത്. കാംഗ്പൊക്ളി, ചുരാചന്ദ്പുർ, കുൾ, സേനാപതി, ഹുങ്ബുങ് എന്നിവിടങ്ങളിലും ഇംഫാലിലെ വിവിധ മേഖലകളിലും ഇതിനകം സിടിഎഫിന്റെ ടീമെത്തി.

ടീമിലെ ഡോക്ടർമാരും നഴ്സുമാരും വോളണ്ടിയർമാരും കൂടുതലും മലയാളികൾ തന്നെ. എഫ്സിസി, എസ്എബിഎസ്, ബഥനി, ഹോളി ഫാമിലി തുടങ്ങിയ സന്യാസിനീ സമൂഹാംഗങ്ങൾ ടീമിലുണ്ട്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ അവധിയെടുത്ത് ടാസ്ക് ഫോഴ്സിന്റെ ഭാഗമായി മണിപ്പുരി ൽ സേവനത്തിനു സന്നദ്ധരായിട്ടുണ്ട്. ഇംഫാൽ അതിരൂപത, കുക്കി വിഭാഗത്തിനു സേവനം നൽകുന്ന ഫീഡ്സ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു സിടിഎഫിന്റെ മണിപ്പൂരിലെ പ്രവർത്തനമെന്ന് നാഷണൽ കോ- ഓർഡിനേറ്റർ ഫാ. സിബി കെ താരൻ പറഞ്ഞു. ദുരിതമേഖലകളിലെ ജനങ്ങൾക്കു ഭക്ഷണവും വസ്ത്രങ്ങളും മറ്റു സൗകര്യങ്ങളും എത്തിച്ചുകൊടുക്കുന്നതിലും പുനരധിവാസത്തിനും സിടിഎഫ് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ബംഗളൂരു ആസ്ഥാനമായ സിടിഎഫ്, 15 വർഷമായി രാജ്യത്ത് വിവിധ ദുരന്ത നിവാരണ മേഖലകളിൽ സജീവമാണ്.


Related Articles »