News

ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ ജീവന്‍ നഷ്ടപ്പെടാം: മതപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 07-09-2023 - Thursday

ട്രിപോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ കടുത്ത മതപീഡനമേല്‍ക്കേണ്ടി വരുന്നുണ്ടെന്നും, ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമായേക്കാമെന്നും വെളിപ്പെടുത്തല്‍. മതപീഡനത്തിനു ഇരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന 'വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്' എന്ന കനേഡിയന്‍ സംഘടന റിയാദ് ജബല്ല എന്ന ലിബിയന്‍ ക്രൈസ്തവ വിശ്വാസിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതാണിത്. ലിബിയന്‍ സഭ ഇപ്പോഴും ഒരു രഹസ്യസഭയാണെന്നും, പീഡനം ഭയന്ന്‍ വിശ്വാസികള്‍ക്ക് പരസ്പരം ബന്ധപ്പെടുവാനോ, സാക്ഷ്യം പങ്കുവെയ്ക്കാനോ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിബിയയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും, സര്‍ക്കാരിന്റെയും സുസ്ഥിരതയില്ലായ്മയുമാണ് ക്രൈസ്തവരെ നേരിടുന്ന മതപീഡനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലിബിയന്‍ ക്രൈസ്തവര്‍ നിരന്തരം പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അധികാരമോഹികളായ സര്‍ക്കാരുകള്‍ കാരണം ലിബിയ അരാജകത്വത്തിലും, വിഭജനത്തിലും മുങ്ങിപ്പോയി. ഇസ്ലാമിക രാജ്യമായി തുടരുന്നത് മാത്രമാണ് ലിബിയയിലെ സുസ്ഥിരമായ ഒരു കാര്യം. അതിനാല്‍ തന്നെ ഇസ്ലാമില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വലിയ തെറ്റായിട്ടാണ് ഇസ്ലാമിക മൗലീക വാദികള്‍ കാണുന്നത്. ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ചാല്‍ അവര്‍ കൊല്ലപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇസ്ലാം ഉപേക്ഷിച്ചതിന്റെ പേരില്‍ നിലവില്‍ 6 പേരാണ് ശിക്ഷാവിധി കാത്ത് ലിബിയന്‍ ജയിലുകളില്‍ കഴിയുന്നത്. അവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ദൈവീക പദ്ധതിയെ ആശ്രയിക്കുകയും, പ്രാര്‍ത്ഥിക്കുകയും മാത്രമാണ് ഇതിനൊരു പരിഹാരം. സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ലിബിയന്‍ വിശ്വാസികള്‍ക്ക് മതപീഡനം പുതിയൊരു കാര്യമല്ല. മതപീഡനം വിശ്വാസത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ്. മതപീഡനത്തിലും ദൈവീക ശക്തിയും ദൈവീക പൈതൃകവും ഈ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും റിയാദ് ജബല്ല പറഞ്ഞു. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലിബിയയില്‍വെച്ചായിരിന്നു. 94% സുന്നി ഇസ്ലാം മതസ്ഥര്‍ തിങ്ങി പാര്‍ക്കുന്ന ലിബിയന്‍ ജനസംഖ്യയുടെ 0.5% മാത്രമാണ് ക്രൈസ്തവര്‍.

Tag:Libyan Christians could face execution for conversion from Islam, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »