India
''ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും'': ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച
പ്രവാചകശബ്ദം 27-09-2023 - Wednesday
കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ''ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും'' എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്‌ഘാടനം ചെയ്യും.
ഒക്ടോബർ അഞ്ച് വ്യാഴാഴ്ച രാവിലെ 10. 30 ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പങ്കെടുത്ത് സംസാരിക്കുന്നതാണ്. സമുദായ - സംഘടനാ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും.
☛ താൽപ്പര്യമുള്ളവർ 7594900555 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയച്ച് പേര് രജിസ്റ്റർ ചെയ്യുക.
കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ മറ്റു വിവിധ കമ്മീഷനുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കെസിബിസി ജാഗ്രത സദസ് എന്ന പേരിൽ പ്രതിമാസ ചർച്ചാവേദി ആരംഭിക്കുന്നത്. സുപ്രധാനവും കാലിക പ്രസക്തവുമായ വിഷയങ്ങളാണ് ഓരോ മാസവും ജാഗ്രത സദസിൽ ചർച്ച ചെയ്യപ്പെടുക.