India - 2025
ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണം: നാഷ്ണൽ പ്രോഗ്രസീവ് പാർട്ടി
പ്രവാചകശബ്ദം 28-09-2023 - Thursday
കൊച്ചി: ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃ കൺവൻഷനിൽ യൂത്ത് ഫോറം കൺവീനർ ജെയ്സൺ ജോൺ പ്രമേയം അവതരിപ്പിച്ചു. പാർട്ടി ചെയർമാൻ വി.വി. അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
റബർ, നാളികേര, നെല്ല് കർഷകരുടെ പ്രശ്നങ്ങൾക്കും മത്സ്യത്തൊഴിലാളിക ളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികൾ സ്വീ കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ കെ.ഡി. ലൂയിസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭാ അല്മായ കമ്മീഷൻ സെക്രട്ടറി ടോണി ചിറ്റിലപ്പി ള്ളി “ക്രൈസ്തവ ന്യൂനപക്ഷങ്ങളും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. ജനറൽ സെക്രട്ടറിമാരായ ജോയ് ഏബ്രഹാം, തമ്പി എ രുമേലിക്കര തുടങ്ങിയവരും പങ്കെടുത്തു.