India - 2024

ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

പ്രവാചകശബ്ദം 09-10-2023 - Monday

കോട്ടയം: ദളിത് ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ വിവിധ ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കോട്ടയത്ത് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടിയ നേതൃയോഗം കെസിബിസി എസിഎസ്ടി/ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വ ഹിച്ചു. സമരസമിതി കൺവീനർ ഷിബു ജോസഫ്, ഡിസിഎംഎസ് സംസ്ഥാ ന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസുകു ട്ടി ഇടത്തിനകം, വിജയപുരം രൂപതാ ഡയറക്ടർ ഫാ.ജോസഫ് തറയിൽ, സംസ്ഥാന ഓർഗനൈസർ ത്രേസ്യാമ്മ മത്തായി, സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസെന്റ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »