India - 2025
കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ മൃതസംസ്കാരം ഇന്ന്‍
പ്രവാചകശബ്ദം 11-10-2023 - Wednesday
റാഞ്ചി: കഴിഞ്ഞദിവസം കാലം ചെയ്ത റാഞ്ചി എമരിറ്റസ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ (84)യുടെ കബറടക്കം ഇന്നു നടക്കും. റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലിലാണു സംസ്കാരം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ആറുവരെ ഭൗതികദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. ജാർഖണ്ഡ് ഗവർണറും മുഖ്യമന്ത്രിയും ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നു വൈകുന്നേരം 4.30ന് കത്തീഡ്രലിൽ സംസ്കാരശുശ്രൂഷ ആരംഭിക്കും.