News - 2025
ഇംഗ്ലണ്ടിൽ കത്തോലിക്കാ സഭയുടെ നിലപാടിന് വൻ വിജയം. ബ്രിട്ടീഷ് പാർലമെന്റിൽ ദയാവധ ബിൽ 212 വോട്ടുകൾക്ക് പരാജയപ്പെട്ടു.
സ്വന്തം ലേഖകൻ 11-09-2015 - Friday
ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ഇന്ന് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്തു. 118 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 330 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്ത് ബില്ലിനെ പരാജയപ്പെടുത്തി.
ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു എങ്കിൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കുമായിരുന്നു.
കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിച്ചത് റോബ് മോറിസ് എം പിയാണ്.
“ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. മരണം ആസന്നമെന്നു തോന്നിയാലും ഒരു രോഗിക്കു നല്കേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നതു ശരിയല്ല”. എന്നു വ്യക്തമായി പഠിപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ ഈ ബില്ലിനെ ശക്തമായി എതിർത്തു പോന്നിരുന്നു. ഈ ബില്ലിനെതിരെ വോട്ടു ചെയ്യുവാൻ തങ്ങളുടെ എം.പിമാരോട് ആവശ്യപ്പെടുവാൻ എല്ലാ വിശ്വാസികളോടും സഭാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന കത്തോലിക്കാസഭയുടെ ഫോം അനേകം മലയാളികളിൽ എത്തിക്കുന്നതിനായി പ്രവാചക ശബ്ദം നിരവധി തവണ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഫോമിലൂടെ എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ വായനക്കാർക്കും മറ്റ് ഓണ്‍ ലൈൻ മാധ്യമങ്ങൽക്കും സോഷ്യൽ മീഡിയ ഏഴുത്തുകാർക്കും പ്രവാചക ശബ്ദം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
