News - 2024
"ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും നിര്‍ത്തുന്നതിനായി പ്രാര്‍ത്ഥിക്കരുത്"; വേറിട്ട വിശ്വാസ സാക്ഷ്യവുമായി മറിയം
സ്വന്തം ലേഖകന്‍ 12-08-2016 - Friday
അലാബാമ: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് ക്രൈസ്തവ വിശ്വാസിയായ ഒരു വനിതയുടെ വെളിപ്പെടുത്തല്‍. അലാബാമയിലെ മെഡോബ്രൂക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് മറിയം എന്ന സ്ത്രീ വ്യത്യസ്ഥമായ പ്രഭാഷണം നടത്തിയത്.
"ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമങ്ങളും കൊലപാതകങ്ങളും നിര്‍ത്തുന്നതിനായി നാം പ്രാര്‍ത്ഥിക്കരുത്. അവര്‍ അത് തുടരട്ടെ. ഇത് ദൈവത്തിന്റെ വലിയ പദ്ധതിയാണ്. ഈ മേഖലയിലുള്ള ക്രൈസ്തവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുവാന്‍ അവര്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കേണ്ടതിന് നമുക്ക് ദൈവത്തോട് യാചിക്കാം." മറിയം പറഞ്ഞു. ക്രിസ്ത്യന്‍ പോസ്റ്റ് എന്ന പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"ക്രൈസ്തവരായ ഞങ്ങള്‍ക്ക് നേരെ എല്ലായ്‌പ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങള്‍ ദൈവത്തിന്റെ ഇടപെടലും പദ്ധതിയുമാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ഒരു പക്ഷേ ഇത് മനസിലാകണമെന്നില്ല. പുറപ്പാട് പുസ്തകം ഒന്നാം അധ്യായത്തിലെ 12 വാക്യം നിങ്ങള്‍ വായിച്ചിട്ടില്ലേ...'എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്തു കൊണ്ടിരുന്നു'. പീഡിപ്പിക്കപ്പെടും തോറും ശക്തി പ്രാപിക്കുന്ന ജനതയാണ് ഞങ്ങള്‍". മറിയം തന്റെ നാട്ടിലെ ക്രൈസ്തവരുടെ വിശ്വാസ വീര്യം എന്താണെന്ന്, മെഡോബ്രൂക്ക് ദേവാലയത്തില്‍ എത്തിയ വിശ്വാസികള്‍ക്ക് വിവരിച്ചു നല്‍കി.
സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് മുമ്പും എങ്ങനെയാണ് മേഖലയിലെ ക്രൈസ്തവരെ മുസ്ലിംങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മറിയം തുറന്ന്‍ പറഞ്ഞു. "മുസ്ലീം മതസ്ഥരായ അധ്യാപകര്‍ ക്രൈസ്തവരായ കുട്ടികളെ ക്ലാസിന്റെ ഏറ്റവും പിന്നില്‍ മാത്രമേ ഇരുത്തുകയുള്ളു. എല്ലായ്‌പ്പോഴും കളിയാക്കി മാത്രമേ സംസാരിക്കുകയുള്ളു. എനിക്കും ഈ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ എന്റെ പിതാവിന് ഒരു കടയുണ്ടായിരുന്നു. ഞങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്നു ഈ സ്ഥാപനം. അത് പൂട്ടിക്കുവാന്‍ പ്രദേശത്തെ ഒരു പറ്റം മുസ്ലീങ്ങള്‍ ശ്രമിച്ചു. അദ്ദേഹത്തെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. സഹോദരിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു പൊള്ളിച്ചു". മറിയം കൂട്ടിച്ചേര്‍ത്തു. വരും ആഴ്ചകളില്‍ യുഎസിലെ 8 ദേവാലയങ്ങളില്‍ മറിയം പ്രഭാഷണം നടത്തുമെന്ന് 'ജെറുസലേം പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക