News - 2024
വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ജെറുസലേം പാത്രിയാർക്കീസ്
പ്രവാചകശബ്ദം 01-11-2023 - Wednesday
ജെറുസലേം: യുദ്ധത്താല്‍ പ്രതിസന്ധി രൂക്ഷമായ വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ജെറുസലേം പാത്രിയാർക്കീസ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (29/10/23) വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥന നടത്തിയത്. നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെയെന്നു പാത്രിയാർക്കീസ് കർദ്ദിനാൾ പിസബല്ല പറഞ്ഞു.
പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിന്റെയുമായ അനീതിയുടെ നിഗൂഢതയുടെ മദ്ധ്യത്തിലും ദൈവം തൻറെ ജനത്തെ ഒരിക്കലും കൈവിടില്ല. കാനായിലെ കല്യാണ വേളയിൽ വീഞ്ഞു തീർന്നപ്പോൾ പരിശുദ്ധ അമ്മ യേശുവിനോട് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു പ്രതീക്ഷയുടെ വീഞ്ഞ് പകര്‍ന്നു. ആനന്ദം അപ്രത്യക്ഷമാകുകയും സാഹോദര്യം പരാജയപ്പെടുകയും മനുഷ്യൻ സ്വന്തം മനുഷ്യത്വം മറന്ന് സമാധാനം എന്ന ദാനം പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്ന ഈ ഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ മാതൃ സഹായം തങ്ങൾക്ക് ഏറെ ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
പ്രാർത്ഥനയുടെയും പ്രായശ്ചിത്തപ്രവർത്തികളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം തങ്ങളിൽ ഉളവാക്കുന്നതിനും നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കള്‍ക്കു വേണ്ടിയും കര്‍ദ്ദിനാള്‍ പിസബല്ല പ്രാര്‍ത്ഥിച്ചു. വിശുദ്ധ കുർബാനയുടെ സമാപനത്തിലാണ്, മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക