India - 2025

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ശ്രാദ്ധ തിരുനാള്‍

പ്രവാചകശബ്ദം 05-11-2023 - Sunday

കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ശ്രാദ്ധ തിരുനാളിന് ആയിരങ്ങളെത്തി. നാലുദിവസത്തെ ആഘോഷങ്ങൾക്കാണ് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയോടെ സമാപനമായത്. കോതമംഗലത്തും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞിരുന്ന പട്ടിണിപ്പാ വങ്ങളുടെ ഇടയിലേക്ക് ജാതി-മത-വർഗ-വർണ ഭേദങ്ങൾ നോക്കാതെ തന്നാ ൽ കഴിയും വിധത്തിൽ കാരുണ്യത്തിന്റെ ശുശ്രൂഷകളുമായി കടന്നുചെന്ന് എല്ലാവർക്കും നന്മ ചെയ്ത് വിശുദ്ധജീവിതം നയിച്ചിരുന്ന ചെയ്ത ഒരു പുണ്യപുരുഷനായിരുന്നു ദൈവദാസൻ ഫാ. പഞ്ഞിക്കാരനെന്ന് ബിഷപ്പ് മാർ പുന്നക്കോട്ടിൽ അനുസ്മരിച്ചു.

ദൈവദാസന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം തങ്കളം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലാണ് ആഘോഷപൂർവമായ വിശുദ്ധ കുർബാനയും നൊവേനയും തുടർന്ന് ശ്രാദ്ധസദ്യയും നടന്നത്. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽനിന്നു വൈദിക രും സന്യസ്തരും വിശ്വാസികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ അനുസ്മര ണ പദയാത്രയോടെ തങ്കളത്ത് എത്തിച്ചേർന്ന് വിശുദ്ധ കുർബാനയിൽ പങ്കു ചേരുകയും ദൈവദാസന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, ഫാ. ജോൺ മറ്റപ്പിള്ളിൽ, അസിസ്റ്റന്റ് വികാരിമാർ, ധർമഗിരി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഫിലോമി, കോതമംഗലം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്മരിയ, സെന്റ് തോമസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷീല, ലിറ്റിൽ ഫ്ലവർ പ്രൊവിൻഷ്യൽ സിസ്റ്റർ ക്ലമെൻസി, നിർമല പ്രോവിൻഷ്യൽ സിസ്റ്റർ മിറിയം തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയിൽ സഹകാർമികരായി രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറമ്പിൽ, കോതമംഗലം രൂപത മൈനർ സെമിനാരി റെക്ടർ ഫാ. മാത്യൂസ് കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ സിഎംഐ, ഫാ. ബോബി താരാകുന്നേൽ, നെല്ലിക്കുഴി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമറ്റം എന്നിവർ സഹകാർമികരായി.

More Archives >>

Page 1 of 555