India
കൃപാഭിഷേകം കൊച്ചി രൂപത ബൈബിൾ കൺവെൻഷന് ആരംഭം
പ്രവാചകശബ്ദം 09-11-2023 - Thursday
കൊച്ചി: കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് തുടക്കമായി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്വെന്ഷന് നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ ആരംഭിച്ച കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കൊച്ചി ബിഷപ്പ് റവ. ഡോ. ജോസഫ് കരിയിൽ തിരിതെളിയിച്ചു.
ജപമാല, ദിവ്യബലി, വചനപ്രഘോഷണം, സൌഖ്യാരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 09:30 വരെയാണ് കണ്വെന്ഷന്. തത്സമയ സംപ്രേക്ഷണം Fr Dominic Valanmanal Official യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. ബൈബിൾ കൺവെൻഷൻ 12 വരെ തുടരും.
More Archives >>
Page 1 of 556
More Readings »
വിശുദ്ധ സെഫിരിനൂസ്
റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില് നിന്നും...

ജയിലിലാക്കിയിട്ടും തീരാത്ത പക; പാക്കിസ്ഥാനിൽ ക്രൈസ്തവരായ തടവുകാർ നേരിടുന്നത് കൊടിയ പീഡനം
പെഷാവാര്‍: പാക്കിസ്ഥാനിലെ ജയിലുകളിൽ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗങ്ങളിൽപ്പെട്ട തടവുകാർ, തങ്ങളുടെ...

മാര്‍ച്ച് ഫോര്‍ ജീസസ്; ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് പതിനായിരങ്ങള്‍
ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ആയിരക്കണക്കിന്...

സ്വാതന്ത്ര്യദിനത്തിൽ യുക്രൈന് കത്തയച്ച് ലെയോ പാപ്പ; നന്ദി അറിയിച്ച് പ്രസിഡന്റ് സെലെൻസ്കി
കീവ്: യുക്രൈനിന്റെ സ്വാതന്ത്ര്യദിനത്തിൽ, യുദ്ധം തകർത്ത രാഷ്ട്രത്തിന് പ്രാർത്ഥനയും പിന്തുണയും...

ടെന്നീസ് ഇതിഹാസ താരം കാർലോസ് അൽകാരസ് വൈദികനില്‍ നിന്നു ആശീര്‍വാദം സ്വീകരിക്കുന്ന വീഡിയോ വൈറല്‍
ന്യൂയോർക്ക്: 2025 യുഎസ് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ ടെന്നീസ് ഇതിഹാസ...

ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വി.ടി. ബൽറാം നടത്തിയ കുപ്രചരണത്തില്‍ പ്രതിഷേധം അറിയിച്ച് സീറോ മലബാർ സഭ
കൊച്ചി: കേരളത്തിലെ മെഡിക്കൽ, ഡെന്റല്‍ പ്രവേശനത്തിൻ്റെ ആദ്യ അലോട്മെന്റ് വന്ന ഉടൻ തന്നെ...
