India - 2024

ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന കലോത്സവം: മാനന്തവാടി രൂപതയും തലശേരി അതിരൂപതയും ജേതാക്കള്‍

പ്രവാചകശബ്ദം 13-11-2023 - Monday

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ മാനന്തവാടി രൂപതയും തലശേരി അതിരൂപതയും 515 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. പാലാ, ഇടുക്കി രൂപതകൾ യ ഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്തു സ്റ്റേജുകളിലായി നടന്ന മത്സരങ്ങൾ കോതമംഗലം രൂപത വികാരി ജനറാൾ മോൺ.പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനു മുന്നോടിയായി നടത്തിയ സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും ഇടുക്കി, തലശേരി രൂപതകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കലാമത്സരത്തിൽ പാലാ രൂപത ഒന്നാം സ്ഥാനവും തലശേരി, മാനന്തവാടി രൂപതകൾ രണ്ടു മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

സൂപ്പർ സീനിയർ പുരുഷവിഭാഗത്തിൽ തലശേരിയും വനിതാവിഭാഗത്തിൽ പാലാ രൂപതയും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം രൂപതയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മാനന്തവാടി രൂപത യും ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ രൂപതയും ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി രൂപതയും സബ്ജൂണിയർ വിഭാ ഗത്തിൽ കോതമംഗലം രൂപതയും സണിയർ ആൺകുട്ടികളുടെ വിഭാഗ ത്തിൽ കോതമംഗലം രൂപതയും സബ്ജൂണിയർ പെൺകുട്ടികളുടെ വിഭാഗ ത്തിൽ പാലാ രൂപതയും ട്രോഫികൾ കരസ്ഥമാക്കി.

സമാപന സമ്മേളനം കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫി യും സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറ ൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, രൂപത ഡയറക്ടർ ഫാ. ജോഫിൻ പാറമേൽ, പ്രസിഡന്റ ഡെൻസൺ, ബെന്നി മുത്തനാട്ട്, ബിനു മാങ്കൂട്ടം എന്നിവർ പ്രസംഗിച്ചു.

Related Articles »