Purgatory to Heaven. - November 2024
ആത്മാവിന്റെ 3 ജീവിത ഘട്ടങ്ങള്‍
പ്രവാചകശബ്ദം 17-11-2023 - Friday
“അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്” (റോമാക്കാര്‍ 12:5).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 17
“ഒരു സായാഹ്നത്തില്‍, മരണപ്പെട്ട ഒരു സിസ്റ്ററിന്റെ ആത്മാവ് എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുമുന്‍പ് പലപ്പോഴും ആ ആത്മാവ് എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. ആദ്യമായി ഞാന്‍ അവളെ കണ്ടപ്പോള്‍ അവള്‍ ഭയങ്കരമായ യാതനയിലായിരുന്നു, എന്നാല്‍ ക്രമേണ ആ യാതനകള്‍ ഇല്ലാതായി; ഇപ്രാവശ്യം അവള്‍ സന്തോഷത്താല്‍ തിളങ്ങുന്നവളായി കാണപ്പെട്ടു, താന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ എന്നോട് പറഞ്ഞു.
അവള്‍മാത്രമേ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ളു എന്നകണക്കേ, ‘ദൈവം നമ്മുടെ ഭവനം അനുഗ്രഹിക്കും’ എന്ന് പറഞ്ഞതിനു ശേഷം അവള്‍ എന്റെ അടുത്ത് വരികയും എന്നെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “എനിക്ക് പോകേണ്ടതുണ്ട്.”
ഒരാത്മാവിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളും എത്ര അടുപ്പിച്ചാണ് പരസ്പരം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന സത്യം എനിക്ക് അപ്പോള്‍ മനസ്സിലായി. വ്യക്തമായി പറഞ്ഞാല്‍ ഭൂമിയിലെ ജീവിതം, ശുദ്ധീകരണസ്ഥലത്തെ ജീവിതം, സ്വര്‍ഗ്ഗത്തിലെ [വിശുദ്ധരുടെ ഗണത്തിലെ] ജീവിതം”.
വിശുദ്ധ ഫൗസ്റ്റീന (ഡയറി, 954).
വിചിന്തനം:
നമ്മളുടെ ആത്മീയജീവിതത്തിൽ നമ്മെ സഹായിച്ചിട്ടുള്ള ആരുടെയെങ്കിലും ആത്മാവിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.