Purgatory to Heaven. - August 2025
നല്ലത് ചെയ്യുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഉടന്‍ തന്നെ ചെയ്യുക
സ്വന്തം ലേഖകന്‍ 14-08-2021 - Saturday
“ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു” (സുഭാഷിതങ്ങള്‍ 11:17).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-14
“ജെനോവക്കാരനായിരുന്ന ഒരു ധനികനായ കച്ചവടക്കാരന്‍ മരിച്ചപ്പോള്‍ തന്റെ ആത്മാവിന്റെ രക്ഷക്കായി യാതൊന്നും കരുതിയിട്ടില്ലായിരുന്നു. വളരെയേറെ ദൈവഭക്തനും മറ്റുള്ളവരോട് കരുണകാണിക്കുന്നവനുമായിരുന്ന ആ മനുഷ്യന്‍ തന്റെ ആത്മാവിനായി ഒരു കുര്‍ബ്ബാന പോലും തന്റെ വില്‍പത്രത്തില്‍ ചേര്‍ത്തിട്ടില്ലെന്ന് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഒരു കുറിപ്പ് പുസ്തകം അവിടെ കണ്ടെത്തി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഏതാണ്ട് രണ്ടായിരത്തിലധികം വിശുദ്ധകുര്‍ബ്ബാനകളില്‍ അദ്ദേഹം വ്യക്തിപരമായി സംബന്ധിച്ചിരുന്നുവെന്ന് അതില്‍ നിന്നും മനസ്സിലായി. ആ കുറിപ്പ് പുസ്തകത്തിന്റെ അവസാനത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “സ്വന്തമായി നല്ലത് ചെയ്യുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഈ ഭൂമിയിലെ ജീവിത കാലത്ത് ഉടന്‍ തന്നെ ചെയ്യുക.”
(പോര്‍ട്ട് മോറിസിലെ വിശുദ്ധ ലിയോനാര്‍ഡ്).
വിചിന്തനം:
ഇഹലോക ജീവിതം വളരെ ചെറുതാണെന്ന് മനസ്സിലാക്കുക. കഴിവതും വിശുദ്ധ കുര്‍ബാന മുടക്കം കൂടാതെ പങ്കെടുക്കാന്‍ പരമാവധി പരിശ്രമിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക