News

നോട്രഡാം കത്തീഡ്രൽ അടുത്ത വര്‍ഷം ഡിസംബർ 8ന് തുറക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്

പ്രവാചകശബ്ദം 09-12-2023 - Saturday

പാരീസ്: ചരിത്രപ്രസിദ്ധമായ ഫ്രാൻസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയം അടുത്ത വര്‍ഷം ഡിസംബർ 8ന് തുറന്നേക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഇത് പ്രത്യാശയുടെയും പുനർനിർമിച്ച ഫ്രാൻസിന്റെയും ഭയാനകമായ ചിത്രമാണെന്നും ദേവാലയ നിര്‍മ്മാണ കാലാവധി പാലിക്കുമെന്നും മാക്രോൺ പറഞ്ഞു. അന്നുണ്ടായ അഗ്നിബാധയില്‍ 315 അടി ഉയരമുള്ള ചരിത്രപരമായ ശിഖരം തകർന്നു വീണിരിന്നു. ഇതിന്റെ നിര്‍മ്മാണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചത്. തീപിടിത്തത്തിനുശേഷം, ശിഖരം പഴയതിന് സമാനമായ വിധത്തിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. അതിന്റെ മുകളിലുള്ള കുരിശ് ഡിസംബർ 6 ബുധനാഴ്ച സ്ഥാപിച്ചു.

പുനർനിർമ്മാണം പൂർത്തിയാക്കാൻ ദിവസേന അഞ്ഞൂറോളം തൊഴിലാളികൾ ദേവാലയത്തില്‍ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആരംഭത്തില്‍, ഈയം ഉപയോഗിച്ച് ഓക്ക് വാട്ടർപ്രൂഫ് ചെയ്യാൻ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കത്തീഡ്രലിന്റെ ഫർണിച്ചറുകൾ, പ്രതിമകൾ, കലാസൃഷ്‌ടികൾ എന്നിവയും പൂർണമായി പുനഃസ്ഥാപിക്കുവാനായി പണി നടക്കുന്നുണ്ട്. പുറംഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും വർഷങ്ങളോളം തുടരുമെങ്കിലും, 2024 ഡിസംബർ 8-ന് ദേവാലയം ലോക ജനതയ്ക്കു തുറന്നുനല്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു.

Tag: Notre Dame Cathedral expected to reopen december 8, 2024, Notre Dame Cathedral malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »