Meditation. - August 2024
മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം; ക്രിസ്തു തന്റെ 'മാതാവിന്' നല്‍കിയ വിശിഷ്ട സമ്മാനം
സ്വന്തം ലേഖകന്‍ 15-08-2016 - Monday
"എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉïായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും" (1 കോറിന്തോസ് 15: 20-23).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 15
ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തു തന്റെ 'മാതാവിന്' നല്‍കിയ വിശിഷ്ട സമ്മാനമാണ് 'മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം'. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ 'ഉയര്‍പ്പിക്കപ്പെടുമെങ്കില്‍' മരണത്തിന്മേലുള്ള വിജയത്തിന്റെ പങ്ക്, ഏറ്റവും പൂര്‍ണ്ണമായ വിധത്തില്‍ ന്യായമായും ആദ്യം അനുഭവിക്കേണ്ടത് അവന്റെ 'അമ്മ'യാണ്. സത്യത്തില്‍, അമ്മയ്ക്ക് മകനെന്ന പോലെ മകന് അമ്മയും പ്രിയപ്പെട്ടതാണ്. മറ്റൊരു രീതിയില്‍ വിശേഷമായ വിധത്തില്‍ പറഞ്ഞാല്‍, അവള്‍ ക്രിസ്തുവിന്റേതാണ്. കാരണം, ഏറ്റവും മഹത്വകരവും പ്രിയങ്കരവുമായ രീതിയിലാണ് അവള്‍ സ്‌നേഹിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യപ്പെട്ടത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗണ്‍ണ്ടോള്‍ഫോ, 15.8.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.