News - 2024

ആയിരങ്ങള്‍ പ്രാര്‍ത്ഥനയുമായി ഒത്തുകൂടി; കറുത്ത കുര്‍ബാനയില്‍ പങ്കെടുത്തത് ചുരുക്കം ആളുകള്‍ മാത്രം

സ്വന്തം ലേഖകന്‍ 17-08-2016 - Wednesday

ഒക്‌ലഹോമ: നൂറുകണക്കിനു ആളുകളെ പ്രതീക്ഷിച്ചു ആഡം ദാനിയേലിന്റെ നേതൃത്വത്തില്‍ നടത്തിയ കറുത്ത കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത് ചുരുക്കം ആളുകള്‍ മാത്രം. നേരത്തെ തന്നെ എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വിറ്റുപോയതിനാല്‍ അനേകം സാത്താന്‍ ആരാധകരെ പ്രതീക്ഷിച്ചു നടത്തിയ കറുത്ത കുര്‍ബാനയില്‍ പങ്കെടുത്തത് വളരെ ചുരുക്കം ആളുകളായിരിന്നുവെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിച്ച ആഗസ്റ്റ് 15-നാണ് സാത്താന്‍ സേവകര്‍ കറുത്ത കുര്‍ബാന അര്‍പ്പിച്ചത്.

കറുത്ത കുര്‍ബാന നടക്കുന്ന ഒക്‌ലഹോമ സിവിക് സെന്റര്‍ മ്യൂസിക് ഹാളിനു പുറത്തു ഡിഫന്‍സ് ഓഫ് ട്രെഡീഷണല്‍ ഫാമിലി ആന്റ് പ്രോപ്പര്‍ട്ടി, അമേരിക്ക നീഡ്സ് ഫാത്തിമ, എന്നീ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സഭാ വ്യത്യാസമില്ലാതെ ആയിരക്കണക്കിനു ക്രൈസ്തവര്‍ ശക്തമായ പ്രാര്‍ത്ഥനയുമായി ഒത്തു കൂടിയിരിന്നു. ജപമാല റാലിയും ദിവ്യകാരുണ്യ പ്രദിക്ഷണത്തിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങളാണ് ഒക്‌ലഹോമയിലും മറ്റ് സ്ഥലങ്ങളിലും പങ്കെടുത്തത്.

ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്‌ലിയെ പ്രതിനിധീകരിച്ച് ഫാദര്‍ വില്യം നോവാക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ആഗോളതലത്തിലെ വിശ്വാസികളോട് ഇത്തരം ഒരു പരസ്യമായ തിന്മ നടത്തുവാന്‍ നേതൃത്വം നല്‍കിയവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫാദര്‍ വില്യം ആഹ്വാനം നല്‍കി.

"ക്രിസ്തുവില്‍ നാം എല്ലാവരും സഹോദരങ്ങളാണ്. സാമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായിട്ടാണ് നാം ഏവരും ഇവിടെ ഒന്നിച്ചു കൂടിയിരിക്കുന്നത്. ദുഷ്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നമ്മെ ഒന്നിച്ചു കൂട്ടുന്നതും നമ്മില്‍ വസിക്കുന്ന ഈ ദൈവീക സമാധാനമാണ്". ഫാദര്‍ വില്യം നോവാക്ക് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് സാത്താന്‍ ആരാധകര്‍ കറുത്ത കുര്‍ബാന നടത്തുവാനുള്ള അനുമതി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും വാങ്ങിയെടുത്തത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക